Latest News
Loading...

കാവും കണ്ടം ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.



ചെറുപുഷ്പ  മിഷൻലീഗ്കാവും കണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം വിപുലമായി ആചരിച്ചു. കാവുകണ്ടം പാരീഷ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  വികാരി ഫാ. സ്‌കറിയ വേകത്താനം പരിസ്ഥിതി ദിന സന്ദേശം നൽകി. സൺഡേ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സണ്ണി വാഴയിലിന് ഫല വൃക്ഷത്തൈ നൽകി വികാരി ഫാ. സ്കറിയ വേകത്താനം ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു .

."മരം ഒരു വരം " എന്ന പരിസ്ഥിതി ആദർശത്തെ മുറുകെപ്പിടിച്ചുകൊണ്ട് വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. വിദ്യാർഥികൾ പ്രകൃതിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വീടുകളിൽ ഫലവൃക്ഷ തൈ വെച്ചു പിടിപ്പിച്ചു. ഡെന്നി മുണ്ടിയാവിൽ , സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ , ജീനാ ഷാജി താന്നിക്കൽ, ബിനീറ്റ ജോസ് ഞള്ളായിൽ തുടങ്ങിയവർ പ്രസംഗിച്ചു . ജോ ജോ പടിഞാറയിൽ,ആൽബിൻ കറിക്കല്ലിൽ , ജിയാ കൂറ്റക്കാവിൽ , ആര്യ പീടികയ്ക്കൽ,റോസ് കണ്ണഞ്ചിറ, അജോ ബാബു വാദ്ധ്യാനത്തിൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments