കടനാട് ഗ്രാമപഞ്ചായത്തംഗമായ ജയ്‌സണ്‍ പുത്തന്‍ കണ്ടത്തിന് CPM മെംബറുടെ മര്‍ദ്ദനമേറ്റു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ മുറിയില്‍ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. ജനകീയ ഹോട്ടലിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കലാശിച്ചത്.
.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഏഴാം വാര്‍ഡംഗവുമായ വി.ജി സോമന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. CPM പ്രതിനിധിയാണ് സോമന്‍. മാലിന്യം നീക്കുന്നതിന് 32000 രൂപ നല്‍കണമെന്നാണ് സോമന്‍ ആവശ്യപെട്ടത്. എന്നാല്‍ ഈ തുക അധികമാണെന്ന് ചൂണ്ടി കാണിച്ചതോടെ 22000 രൂപക്ക് സമ്മതിക്കുകയായിരുന്നു. എന്നാല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ഇതിനെ എതിക്കുകയാണുണ്ടായത്. മാലിന്യം നീക്കുന്ന എജന്‍സിയെ സംബന്ധിച്ചും അവ്യക്ത ഉയര്‍ന്നു. ഇതോടെ പ്രകോപനമില്ലാതെ സോമന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജയ്‌സണ്‍ പുത്തന്‍ കണ്ടംപറഞ്ഞു. പരിക്കേറ്റജയ് സന്നെ പ്രവിത്താനത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അതേസമയം വാക്കുതര്‍ക്കവും ഉന്തും തള്ളും മാത്രമാണുണ്ടായതെന്ന് വി.ജി സോമന്‍ പറഞ്ഞു. കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ടാങ്കിലെ മാലിന്യം നീക്കം ചെയ്യാന്‍ 32000 രൂപായ്ക്ക് കരാര്‍ ഉറപ്പിച്ച് വണ്ടിയുമായി എത്തിയെങ്കിലും തുക അധികമാണെന്ന നിലപാടാണ് സെക്രട്ടറിയടക്കം എടുത്തതെന്നും സോമന്‍ പറഞ്ഞു. ഒടുവില്‍ 22000 രൂപക്ക് ഏജന്‍സി സമ്മതിച്ചെങ്കിലും കമ്മിറ്റി കൂടാതെ പണം അനുവദിക്കുകയില്ലെന്ന നിലപാട് സെക്രട്ടറി സ്വീകരിക്കുകയും മറ്റുള്ളവര്‍ പിന്താങ്ങുകയുമായിരുന്നു. ഇതോടെ തര്‍ക്കമാവുകയും പരസ്പരം ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. ജയസന്‍ കസേര കൊണ്ട് അടിച്ചുവെന്നും വി.ജി സോമന്‍ പറഞ്ഞു. സെക്രടറിയെ അറിയിച്ചതിന് ശേഷമാണ് മലിന്യം നീക്കാനുള്ള നടപടിയെടുത്തതെന്നും സോമന്‍ വ്യക്തമാക്കി
സോമനും പ്രവിത്താനത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേ സമയം ജയസന്‍ പുത്തന്‍ കണ്ടവും CPM അംഗമായ സോമനും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസവും ഉണ്ടന്നാണ് സൂചന.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments