Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ ഹരിത സഭ സംഘടിപ്പിച്ചു.



മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള  ഈരാറ്റുപേട്ട നഗരസഭ നടത്തിയ ഹരിത സഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ  വ്യാപാര ഭവനിൽ ഉദ്ഘാടനം  ചെയ്തു. സ് ചെയർമാൻ വി എം  മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു.


ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഹരിത സഭ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രവർത്തന റിപ്പോർട്ട്  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.സഹ്‌ല ഫിർദൗസ് അവതരിപ്പിച്ചു. ഹരിത കർമ്മ സേന പ്രവർത്തന റിപ്പോർട്ട് കൺസഷൻ പ്രസിഡൻറ് അമ്പിളി ജയകുമാർ അവതരിപ്പിച്ചു.  റിട്ടേർഡ് തഹസിൽദാർ വി. എം അഷ്റഫ്, കെഎസ്ഇബി സൂപ്രണ്ട് ഷബീർ കെ എം, എംഇഎസ് കോളേജ് പ്രിൻസിപ്പൽ എ എം റഷീദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു



ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,മഹല്ല് ഭാരവാഹികൾ, ആർ ആർ ടി അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ , ആശാവർക്കർമാർ അങ്കണവാടി ടീച്ചേഴ്സ്,ഹരിത കർമ്മ സേനാംഗങ്ങൾ, ആർ പി അൻഷാദ് ഇസ്മായിൽ ശുചിത്വമിഷൻ ആർ പി മുത്തലിബ് ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെറാൾഡ് സോണി നൗഷാദ് അനീസ, ലിനീഷ്,  ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് സിറ്റി മിഷൻ മാനേജർ മനു എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments