Latest News
Loading...

ഇഡിയുടെ സംസ്ഥാന വ്യാപക റെയ്ഡ്.



സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്. എറണാകുളം, കോട്ടയം ജില്ലകളില്‍ പരിശോധന തുടരുന്നു. 




കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കറന്‍സി  ഇടപാടു സ്ഥാപനത്തിലും രാത്രി വൈകിയും പരിശോധന തുടരുകയാണ്. കഴിഞ്ഞയിടെ പണവുമായി കസ്‌ററഡിയിലെടുത്ത ഈരാറ്റുപേട്ടയിലെ ലീഗ് നേതാവിന്റെ ഏറ്റുമാനൂരിലുള്ള ബന്ധുവിന്റെ സ്ഥാപനത്തിലും പരിശോധനകള്‍ നടന്നു. ലോക്കല്‍ പോലീസിനെ പരിശോധനകള്‍ സംബന്ധിച്ച് അറിയിക്കാതെയാണ് സംഘം എത്തിയത്. 

വിദേശ കറന്‍സികള്‍ കൂടുതലായി മാറ്റുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments