Latest News
Loading...

ഇലയ്ക്കാട് എസ്.കെ.വി. ഗവൺമെന്റ് യു.പി. മാതൃക പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തു



ഇലയ്ക്കാട് എസ്. കെ.വി ഗവൺമെന്റ് യു.പി. സ്കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം. പി. നിർവഹിച്ചു.  അടച്ചു പൂട്ടലിന്റെ വക്കിൽ നിന്ന പൊതു വിദ്യാലയങ്ങൾ ഇപ്പോൾ  പുരോഗതിയുടെ പാതയിലാണെന്ന് എം. പി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളത്തിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ പ്രൈമറി സ്കൂളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 

.അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുറവിലങ്ങാട് എ. ഇ. ഒ. ഡോ. കെ.ആർ.ബിന്ദുജി ആദരിച്ചു.  കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യമ്മ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീന സിറിയക്ക്,വൈസ് പ്രസിഡന്റ് ലളിതാ മോഹൻ,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സച്ചിൻ സദാശിവൻ,   ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ആർ. ശശിധരൻ നായർ, ജാൻസി ജോർജ്, ഷിബു പോതാംമാക്കിൽ, പ്രവീൺ പ്രഭാകർ, ജയ്മോൾ റോബർട്ട്, ബീന തോമസ്, സ്കൂൾ പ്രഥമ അധ്യാപകൻ കെ. ബി. മധു,  കുറവിലങ്ങാട് ബിപിസി ഉദ്യോഗസ്ഥൻ എ. സതീഷ് ജോസഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് പ്രദോഷ് പി. നമ്പൂതിരി, മുൻ പ്രഥമ അധ്യാപിക വി.എസ്. ചന്ദ്രമ്മ, എംപിടിഎ അധ്യക്ഷ കെ. കെ. സുനിജ, എസ്എംവി അധ്യക്ഷൻ കെ.ഡി.രാജൻ, പ്രിപ്രൈമറി അധ്യാപിക പി.എസ്.അജിത  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments