Latest News
Loading...

പാലാ നഗരസഭയിൽ 3870 വൃക്ഷത്തൈ വിതരണം ചെയ്തു



ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലാ നഗരസഭയിൽ വൃക്ഷത്തൈ വിതരണം നടന്നു. നഗരസഭാധ്യക്ഷ അധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. മാവ്, വാളംപുളി, മണിമരുത്, നീർമരുത്, ചന്ദനം, കൂവളം തുടങ്ങി 15 ഇനത്തിൽപ്പെട്ട 3870 തൈകളാണ് വിതരണം ചെയ്തത്.  

.നഗരസഭാ പരിധിയിലെ മുഴുവൻ വാർഡുകളിലും വൃക്ഷത്തൈ വിതരണം ചെയ്യുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജു വി. തുരുത്തൻ, നഗരസഭാംഗങ്ങളായ അഡ്വ. ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments