Latest News
Loading...

ബൈക്കിന് പിന്നില്‍ നിന്നും റോഡില്‍ തലയടിച്ച് വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം



കൊഴുവനാലില്‍ മകന്റെ ബൈക്കിന് പിന്നില്‍ നിന്നും റോഡില്‍ തലയടിച്ച് വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം.  ഐക്കരയില്‍ ബിന്ദു (48) ആണ് മരണമടഞ്ഞത്.  കൊഴുവനാല്‍ ടൗണിന് സമീപം വച്ച് തെരുവുനായ കുറുകെ ചാടിയപ്പോള്‍ മകന്‍ അശ്വിന്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നിലിരുന്ന ബിന്ദു നിലതെറ്റി റോഡില്‍ വീഴുകയായിരുന്നു. 

.തലയടിച്ചു വീണ ബിന്ദുവിനെ  ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments