Latest News
Loading...

ബസ് സ്റ്റാന്റ് പുനർ നിർമ്മിക്കുക- പ്രതിക്ഷേധവുമായി സിപിഐഎം




 അപകടവസ്ഥയിലായ ഈരാറ്റുപേട്ട നഗരസഭ ബസ് സ്റ്റാന്റ് പുനർ നിർമ്മിക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിക്ഷേധാവുമായി സിപിഐഎം. സ്റ്റാൻഡിന്റെ മുൻപിൽ നടത്തിയ സമരം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ എൻ ഹുസ്സൈൻ, മാഹിൻ സലിം, നഗരസഭ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ എന്നിവർ സംസാരിച്ചു.





നാൽപ്പത് വർഷത്തിലധികം പഴക്കമുള്ള ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ പലഭാഗങ്ങളും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. പലപ്പോഴും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു വീണിട്ടുണ്ട്. ആയിരകണക്കിന് യാത്രകാരുടെ ജീവനു തന്നെ ഭീക്ഷണിയാകുന്ന ബസ് സ്റ്റാന്റ് പുനരുധാരണം നടത്തുവനാണ് നഗരസഭ ഭരണാസമിതി തീരുമാനിച്ചത്.

വ്യാഴം വൈകിട്ട് ബസ് ഉരഞ്ഞ് സ്റ്റാന്റിന്റെ ഭിത്തി തകർന്നിരുന്നു. ബസ് കാത്തിരുന്ന യുവതിയുടെ തലയില്‍ കോൺക്രീറ്റ് അടർന്ന് വീണ് പരുക്കേറ്റ സംഭവും ഇവിടെയുണ്ടായിട്ടുണ്ട്. ദിവസേന നൂറ് കണക്കിന് സ്വാകാര്യ ബസ്സ് കയറുന്നതാണിവിടെ. സ്റ്റാൻഡിൽ വന്ന് പോകുന്ന ആയിരകണക്കിന് യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണുള്ളത്. കോൺക്രീറ്റ് കഷണങ്ങൾ യാത്രക്കാരുടെ ദേഹത്തേക്ക് അടർന് വീഴാതിരിക്കുന്നതിനായി പ്ലാസ്റ്റിക് നെറ്റ് വലിച്ച് കെട്ടിയിരിക്കുകയാണ് നഗരസഭ.

പുതിയ ബസ് സ്റ്റാന്റ് പണിയുന്നത്തിന്റെ ഭാഗമായി രണ്ടു വർഷം മുൻപ് നിലവിലത്തെ ഭരണസമിതി കെട്ടിടം പൊളിക്കുന്നതിന്റെ ഉദ്‌ഘാടനം നടത്തിയതോഴിക്കെ വേറെ യാതൊരു നടപടിയുമുണ്ടായില്ല. 
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments