ഈരാറ്റുപേട്ടയില്‍ കനത്ത മഴയും കാറ്റും. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്തമഴ എത്തിയത്. മരങ്ങള്‍ ഒടിഞ്ഞു വീണു. ഇടി മിന്നലില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു. കാറിനും സ്‌കൂട്ടറിനും മുകളില്‍ മരം വീണു.
പല സ്ഥലങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. പാലാ റോഡില്‍ കീഴമ്പാറയിലും മരം വീണ് ഗതാഗതം മുടങ്ങി. ഇരുവശത്തേയ്ക്കും വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments