Latest News
Loading...

വേനൽ തുമ്പികൾക്ക് വൻ വരവേൽപ്പ്




ഈരാറ്റുപേട്ട : ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ വേനൽ തുമ്പി കലാജാഥക്ക് വൻ വരവേൽപ്പ്. വ്യാഴം രാവിലെ ഒമ്പത്തിന് ഭരണങ്ങാനം ഉള്ളനാട് നിന്നും ആരംഭിച്ച ജാഥ തലപ്പലം അമ്പാറ, തിടനാട് വലിയപ്പാറ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം ഈരാറ്റുപേട്ട ആനിപ്പടിയിൽ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്ക്, വികെ മോഹനൻ, ടി മുരളി, പി ആർ ഫൈസൽ, ടി ആർ ശിവദാസ്, 


ബാലസംഘം ജില്ലാ കൺവീനർ ഒ ആർ പ്രദീപ്‌ കുമാർ, ലോക്കൽ കൺവീണർമാരായ ഡി അനീഷ്, സി ബി ഷൈലജ, കെ എൻ ഹുസ്സൈൻ, സലിം കുമാർ, മഹീൻ സലിം, ജോയിന്റ് കൺവീനർ സുഷമ മുരളി, ഗ്രാമ പഞ്ചായത്ത്‌ അംഗം പ്രിയ ഷിജു, കൗൺസിലർമാരായ അനസ് പാറയിൽ, കെ പി സിയാദ്, ഏരിയ സെക്രട്ടറി ശ്രീജിത്ത്‌ കെ സോമൻ, ഏരിയ പ്രസിഡന്റ്‌ സുമിനാമോൾ ഹുസൈൻ, കൺവീനർ വികെ ഗംഗാധരൻ എന്നിവർ പങ്കെടുത്തു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments