Latest News
Loading...

തിടനാട്ടില്‍ അവിശ്വാസപ്രമേയവതരണം നടന്നില്ല


തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ്ജിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം കോറം തികയാഞ്ഞതിനെ തുടര്‍ന്ന് പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് എം അംഗമായ വിജി ജോര്‍ജ്ജ് മുന്‍ധാരണ ലംഘിച്ച് സ്ഥാനമൊഴിയാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സിപിഎം, കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ ചേര്‍ന്ന് അവിശ്വാസനോട്ടീസ് നല്കിയത്. പ്രമേയത്തില്‍ ഒപ്പിട്ട മിനി ബിനോ എത്താതിരുന്നതിനാല്‍ പ്രമേയം പരാജയപ്പെടുമെന്നതിനാല്‍ എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതെ പിന്‍വാങ്ങുകയായിരുന്നു. പ്രസിഡന്റ് വിജി ജോര്‍ജ്ജും എത്തിയിരുന്നില്ല. 



യുഡിഎഫിലെ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ വിജിയെ പുറത്താക്കാനായിരുന്നു എല്‍ഡിഎഫിന്റെ നീക്കം. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് കാട്ടി യുഡിഎഫ് വിപ്പ് നല്കിയിരുന്നു. ഇത് ലംഘിച്ച് യോഗത്തിനെത്തി വോട്ട് ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ മിനി ബിനോ കാലുവാരിയതോടെ നീക്കം പരാജയപ്പെട്ടു. 

മിനി ബിനോയുടെ വോട്ട് നേടി കഴിഞ്ഞ ദിവസം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായിരുന്ന ഷെറിനെ പുറത്താക്കി ബിജെപി അംഗം ചെയര്‍പേഴ്‌സണ്‍ സ്ഥാനം നേടിയിരുന്നു. ഇതെ തുടര്‍ന്ന്  മിനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന ആക്ഷേപത്തില്‍ മുന്നണി ഭാഗത്ത് നിന്നും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് മിനി അവിശ്വാസ ചര്‍ച്ച ബഹിഷ്‌കരിച്ചതെന്നാണ് വിവരം. 

അവിശ്വാസം നടക്കാതെ വന്നതോടെ വിജിയ്ക്ക് പ്രസിഡന്റ് പദവിയില്‍ തുടരാനാകും. ആറ് മാസത്തിനും ശേഷം വീണ്ടും അവിശ്വാസനോട്ടീസ് നല്കാം. ഇതിനിടയില്‍ എന്തൊക്കെ രാഷ്ട്രീയ കാലുവാരലുകള്‍ നടക്കുമെന്നത് കണ്ടറിയണം.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments