Latest News
Loading...

ലഹരി വിരുദ്ധ ക്യാമ്പയിനുമായി എസ്. എം.വൈ.എം



 എസ്.എം.വൈ.എം കുറവിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സെമിനാറും നടത്തപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് 02.00 മണിക്ക് സെന്റ് ജോർജ് വയലാ പള്ളിയിൽ ചേർന്ന ഉണർവ് ലഹരി വിരുദ്ധ ക്യാമ്പയിൻ വികാരി റവ. ഫാ. ജോസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.എസ്.ഡബ്ലിയു.എസ്  രൂപത ഡയറക്ടർ റവ.ഫാ.തോമസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കുറവിലങ്ങാട് എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീ. ദീപേഷ് എ.എസ് സെമിനാർ നയിച്ചു. തുടർന്ന് വയലാ പള്ളിയിൽ നിന്നും വയലാ ജംഗ്ഷനിലേക്ക്  യുവജനങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. 

.പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ, വയലാ യൂണിറ്റിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ഈ പരിപാടിയിൽ എസ്.എം.വൈ.എം മേഖല പ്രസിഡന്റ്‌ ശ്രീ.എബി  ജോസഫ് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ റവ.ഫാ. ജോസഫ് ആലനിക്കൽ, യൂണിറ്റ് ഡയറക്ടർ റവ.ഫാ. തോമസ് പേഴുംകാട്ടിൽ, കുറവിലങ്ങാട് ഫൊറോന ജനറൽ സെക്രട്ടറി ശ്രീ. ഏബൽ സോനു എന്നിവർ പ്രസംഗിച്ചു. തുടർന്ന് വയലാ പള്ളിയിൽ നിന്നും വയലാ ജംഗ്ഷനിലേക്ക് 150 യുവജനങ്ങൾ പങ്കെടുത്ത ഈ പരിപാടി വൈകുന്നേരം 04:30ന് റാലിയോടെ സമാപിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments