Latest News
Loading...

കെ.എസ്.ആർ.ടി.സി കവാടത്തിനു മുൻ ഭാഗത്ത് പുതിയ കലുങ്കും ഓടയും




പാലാ കെ.എസ്.ആർ.ടി.സി കവാടത്തിനു മുൻ ഭാഗത്ത് സംസ്ഥാന പാതയിൽ മഴ പെയ്യുമ്പോൾ വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സമാകും വിധം വെളളക്കെട്ട് രൂപം കൊളളുന്നതിന് ശാശ്വത പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു. ഈ ഭാഗത്ത് പുതിയ കലുങ്ക് നിർമ്മിക്കുo .ഇതിനായി വർക്ക് എഗ്രിമെൻ്റ് വച്ചു കഴിഞ്ഞു.ഉടൻ നിർമ്മാണം ആരംഭിക്കുന്നതിനാണ് തീരുമാനം. ഇതോടൊപ്പം പുതിയ ഓട നിർമ്മിക്കുവാൻ ടെൻഡർ വിളിക്കുകയും ചെയ്തു.


വളരെ കാലമായി മഴ പെയ്താലുടൻ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപം കൊള്ളുന്നത് പതിവായിരുന്നു.ഇതിന് പരിഹാരം കാണാത്തതിൽ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. പുതിയ കലുങ്ക് വരുന്നതോടെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് കരുതുന്നു. 

പ്രശ്ന പരിഹാരത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിച്ച പൊതുമരാമത്ത് അധികൃതരെ പാമ്പഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു.സംസ്ഥാന പാതയിൽ അരുണാപുരം മുതൽ സെ.തോമസ് ഹൈസ്കൂൾ വരെയുള്ള പല ഭാഗത്തും കനത്ത മഴയിൽ വെള്ളക്കെട്ട് രൂപം കൊള്ളുന്നതിനും പരിഹാരം ഉണ്ടാക്കുവാൻ ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യകപ്പട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments