Latest News
Loading...

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.



ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ പൂർവ്വവിദ്യാർത്ഥി സംഗമം നവ്യാനുഭവമായി. ആയിരത്തി തൊള്ളായിരത്തിയ റുപത്തി നാലിലെ ആദ്യ ബാച്ച് വിദ്യാർത്ഥി മുതൽ നൂറു കണക്കിന് പേർ പങ്കെടുത്തു. ഹെഡ് മിസ്ട്രസ് എം പി ലീനയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രൊഫ എം.കെ ഫരീദ് ഉൽഘാടനം ചെയ്തു. ഷിനു കെ.എ താഹിറ പി.പി, എം.എഫ് അബ്ദുൽ ഖാദർ , ജീനാ ജയിംസ് എന്നിവർ സംസാരിച്ചു. പുതിയ നിയമാവലി യോഗത്തിൽ അവതരിപ്പിച്ച് പാസാക്കി. 

.അലുംനി അസോസിയേഷൻ രജിസ്ടർ ചെയ്യുവാൻ തീരുമാനിച്ചു. അടുത്ത മൂന്ന് വർഷത്തേക്കുള്ള പ്രസിഡന്റായി ഐ ഷാ മോൾ പി.എസി.നെയും സെക്രട്ടറിയായി താഹിറ പി പി യെയും ,ഫാത്തിമറഹീമിനെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. സീനത്ത് യൂസുഫിനെ വൈസ് പ്രസിഡന്റായും, കുഞ്ഞുമോൾ പി.എസിനെ ജോയിന്റ് സെക്രട്ടറിയായും നിശ്ചയിച്ചു. പുതിയ പ്രസിഡന്റ് മറുപടി പ്രസംഗം നിർവ്വഹിച്ചു. റിയാലിറ്റി ഷോ കണ്ട സ്റ്റൻ ന്റും പൂർവ്വ വിദ്യാർത്ഥിനിയുമായ അസ്നാ ഖാൻ ഗാനാലാപനം നടത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments