കുടുംബശ്രീ കലാ മത്സരം 'അരങ്ങ് 2023' എന്ന പേരില്‍ മീനച്ചിൽ താലൂക്ക് തല മത്സരങ്ങള്‍ കൊഴുവനാൽ സെന്റ്. ജോൺസ് നെപുംസ്യാൻസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജിന്റെ അദ്ധ്യക്ഷതയില്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റാണി ജോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും “അരങ്ങ് 2023” വേദിയാകും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിചേര്‍ത്തു.
. കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 'ചുവട് 2023' ന്റെ ഭാഗമായിട്ടാണ് അരങ്ങു സംഘടിപ്പിച്ചത്. 24 സിഡിഎസ് കളിലെ എഡിഎസ്, സിഡിഎസ് തല മത്സരങ്ങളിൽ വിജയികളായവരാണ് താലൂക്ക് തലത്തില്‍ മത്സരാർത്ഥികളായി എത്തുന്നത്. നാടോടി നൃത്തം, നാടൻപാട്ട്, ലളിത ഗാനം, കവിത പാരായണം, പ്രസംഗം, മോണോആകട് , കവിത രചന, കഥ രചന, ജലചായം പെൻസിൽ ഡ്രോയിങ് , കവിത പാരായണം, മാപ്പിള പാട്ട്, ഗ്രൂപ്പ് ഡാൻസ്, തിരുവാതിര, എന്നിങ്ങനെ വിവിധ ഇനങ്ങളിലായി 4 വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
കൊഴുവനാല്‍ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി., വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍ , ശ്രീമതി. മഞ്ചു ദിലീപ് , അഡ്വ. അനീഷ് ജി., ശ്രീ. ഗോപി കെ.ആര്‍., ശ്രീ. ജോസഫ് പി.സി., ശ്രീമതി. മെര്‍ലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു, കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസര്‍ ശ്രീ. ലൗജിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments