Latest News
Loading...

വള്ളിച്ചിറ- ഇടനാട് മേഖല ഇരുട്ടിൽ




 സംഹാര താണ്ഡവമാടിയ കൊടുങ്കാറ്റിലും കനത്ത മഴയിലും ഉണ്ടായത് വലിയ നാശ നഷ്ടങ്ങൾ'.
നൂറു കണക്കിന് മരങ്ങളാണ് കടപുഴകിയത്.
കർഷകരുടെ കൃഷിയിടങ്ങളിലെ വാഴ, മരച്ചീനി, പച്ചക്കറി കൃഷിയും വൻതോതിൽ നശിച്ചു.
വലിയ നഷ്ടം ഉണ്ടായത് വൈദ്യുത ബോർഡിനാണ് ' നിരവധി കോൺക്രീറ്റ് വൈദ്യുത കാലുകളാണ് വൃക്ഷങ്ങളും വലിയ മരച്ചില്ലകളും വീണ് പാടേ തകർന്നത്. ഇതോടൊപ്പം കമ്പുകളും മറ്റും വീണ് വൈദ്യുതകമ്പികളും അററു വീണു.



.വൈദ്യുത കാലുകൾ ഒടിഞ്ഞു വീണത് അർദ്ധരാത്രിയോടെയാണ് മാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. ഗതാഗത തടസ്സം ഉണ്ടാക്കിയ മരങ്ങൾ രാത്രിയോടെ ഫയർഫോഴ്സും മുറിച്ചുനീക്കി.
വ്യാഴാഴ്ച്ച രാത്രി വിഛേദിക്കപ്പെട്ട വൈദ്യുതി വിതരണം ഭാഗികമായി മാത്രമെ പുന സ്ഥാപിക്കാനായുള്ളൂ. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ള പദ്ധതികളിലെ ജലവിതരണവും മുടങ്ങി. വള്ളിച്ചിറ വില്ലേജ് വാട്ടർ സപ്ലൈസ്കീമിൽ നിന്നുമുള്ള ജലവിതരണവും തടസ്സപ്പെട്ടു. വൈദ്യുതി മുടക്കിയതോടെ വ്യാപാരികൾക്കും വലിയ നഷ്ടം നേരിട്ടു. ഐ.ടി മേഖലയിൽ വർക്ക് ഫ്രം ഹോം ജോലിയിൽ വ്യാപൃതരായിരുന്ന ജീവനക്കാർക്കും തടസ്സങ്ങൾ നേരിട്ടു. 

ഒടിഞ്ഞു വീണ വൈദ്യുതപോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഇനിയും താമസം നേരിടാനാണ് സാദ്ധ്യത. വൈദ്യുത വിതരണം സാധാരണ നിലയിൽ ആക്കുവാൻ കൂടുതൽ സമയമെടുക്കുമെന്നാണ് പറയുന്നത്.
മററു മേഖലയിൽ നിന്നും കൂടുതൽ കരാർ ജീവനക്കാരെ നിയോഗിച്ച് വൈദ്യുത വിതരണം പുനസ്ഥാപിക്കുവാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് ജയ്സൺ മാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭത്തിൽ കൃഷി നാശവും മററു നഷ്ടങ്ങളും സംഭവിച്ചവർക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് ജോസ്.കെ.മാണി എം.പിയും അധികൃതരോട് അഭ്യർത്ഥിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments