Latest News
Loading...

പാലായില്‍ കെ. ഫോണ്‍ കണക്ഷന്‍ പദ്ധതി ഉദ്ഘാടനപരിപാടി ജൂണ്‍ 5ന്



കെ - ഫോണ്‍ ഉദ്ഘാടനവുമായി  ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് പാലാ നിയോജക മണ്ഡലത്തിന്റെ  ആലോചന യോഗം  ഇന്നു രാവിലെ 10.30 നു പാലാ MLA മാണി സി കാപ്പന്റെ  നേതൃത്വത്തില്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍  ചേമ്പറില്‍  നടന്നു. ജൂണ്‍ 5ന് 3 മണിക്ക് കെ. ഫോണ്‍ കണക്ഷന്‍ പദ്ധതി ഉദ്ഘാടനപരിപാടികള്‍ പാലാ നിയോ ജകമണ്ഡലത്തില്‍ ഔപചാരികമായി  നടത്തുന്നതിനും   വേദി ആയി  ളാലം എല്‍ പി സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചു..



യോഗത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം, പാലാ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിനു ആനി ജോസ് , കെ. ഫോണ്‍ ജില്ലാ കോഡിനേറ്റര്‍  നിതിന്‍ ഐസക്, കൗണ്‍സിലര്‍ അഡ്വ ബിനു പുളിക്കകണ്ടം, ജോയിന്റ് ബി. ഡി. ഒ സുജയാ ആര്‍, പ്ലാന്‍  ക്ലാര്‍ക്ക് ശ്രീമതി ലത വി കെ, ഐ കെ എം    ടി. ഒ അനൂപ്. സി, എന്നിവര്‍  പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments