Latest News
Loading...

മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസ്താവന പരിഹസ്യം : പി.സി ജോർജ്



പാലാ : കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് പരാജയമുണ്ടായതിനെ തുടർന്ന് ബിജെപി യെ ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്നവർ മത്സരിച്ച നാലുസീറ്റിലും പരാജയപ്പെട്ട് നാലായിരം വോട്ടിൽ ഒതുങ്ങിയെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാകണമെന്ന് കേരള ജനപക്ഷം ചെയർമാൻ പിസി ജോർജ് പറഞ്ഞു പാർട്ടി കോട്ടയം ജില്ലാ നേതൃസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരികാനാകുന്നതല്ല. സർക്കാരിന്റെ ഗുരുതരമായ വീഴ്ചയിൽ ജീവൻ ബലികഴിക്കേണ്ടി വന്ന ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ്.



.കാർഷിക മേഖലയെ അവഗണിക്കുന്ന സർക്കാരുകൾ എന്നും ജനങ്ങളുടെ തിരുത്തലുകൾക്ക് പാത്രമാകുമെന്നും, കർണ്ണാടക നിയമസഭ വിധി കേരളമുൾപ്പെടെയുള്ള കർഷക വിരുദ്ധ സർക്കാരുകൾക്ക് പാഠമാണെന്നും ജനപക്ഷം ജില്ലാ പ്രവർത്തക സമ്മേളനം വിലയിരുത്തി.

പാർട്ടിയുടെ മുന്നണി സംവിധാനം സംബന്ധിച്ച് കഴിഞ്ഞകാലങ്ങളിൽ കേരള ജനപക്ഷത്തിന്റെ നിലപാടിനോട് യോജിക്കുകയും, പാർട്ടിയുമായി സഹകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംവിധാനത്തോട് തുടർന്നും സഹകരിക്കണമെന്നും ജില്ലാ പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കേറ്റ് ജോർജ്ജുകുട്ടി കാക്കനാട്ട്, സെബിപറമുണ്ട, അഡ്വക്കേറ്റ് ഷോൺ ജോർജ്, ഉമ്മച്ചൻ കൂറ്റനാൽ പ്രഫസർ ജോസഫ് റ്റി ജോസ്,ഇന്ദിരാ ശിവദാസ്, കെ ഫ് കുര്യൻ,റെനീഷ് ചൂണ്ടച്ചേരി ,മാത്യു കൊട്ടാരം, റ്റോമി ഈറ്റത്തോട്ട്,സിറിൾ നരിക്കുഴി,ആനിയമ്മ സണ്ണി,ബീനാമ്മ ഫ്രാൻസിസ്,ജോജോ കുഴിവേലി, തോമസ് വടകര എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments