Latest News
Loading...

ഒരുക്കങ്ങൾ പൂർത്തിയായി . എജ്യൂ -എക്സ്പോ നാളെ



എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാർഗ നിർദേശമൊരുക്കാൻ മെഗാ എജ്യൂക്കേഷൻ ആന്റ് കരിയർ  എക്സിബിഷൻ നാളെ  രാവിലെ പത്ത്മുതൽ ഈരാറ്റുപേട്ട പി.റ്റി എം എസ് ഓഡിറ്റോറിയത്തിൽ .

 അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എംഎൽഎ ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രോജക്ടും ഈരാറ്റുപേട്ട ഇ ഫോമും ചേർന്ന് നടത്തുന്ന പ്രദർശനത്തിൽ   പത്താം ക്ലാസ്, പ്ലസ് ടു, പാസായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും . 


.

   വിവിധ കോഴ്സുകളും സ്ഥാപനങ്ങളും, ജോലി സാധ്യതകളും വിശദമാക്കി കേരളത്തിലെ അറിയപ്പെടുന്ന കരിയർ വിദഗ്ധർ ക്ലാസുകൾക്കും കൗൺസിലിങ്ങിനും നേതൃത്വം നൽകും . കരിയർ ഗുരു എം എസ് ജലീൽ, ഡോ എസ് വെങ്കിടേശ്വരൻ , തസ്നി മാഹിൻ , ഡോ ആൻസി തോമസ് അൽത്താഫ് റ്റി കെ മുഹമ്മദ് ഷബാബ് ആർ ജെ അന്തുഎന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. ഇതോടൊപ്പം മാതാപിതാക്കൾക്കുള്ള ബോധവൽക്കരണം, മെഡിക്കൽ ചെക്കപ്പ്, ആപ്റ്റിട്യൂട് ടെസ്റ്റ് രജിസ്ട്രേഷൻ എന്നിവയുമുണ്ടാകും. 

മെന്റലിസ്റ്റ് അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോ പരിപാടിക്ക് മാറ്റ് കൂട്ടും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം സ്റ്റാളുകളും  സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനം ഏവർക്കും സൗജന്യമാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതും ജില്ലയിലെ ഏറ്റവും മികച്ച കരിയർ പ്രദർശനവും ആയിരിക്കും എഡു എക്സ്പോ 2023


സന്തോഷ് ജോർജ് കുളങ്ങര ഉൽഘാടനം ചെയ്യും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അദ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു കെ വി മുഖ്യ പ്രഭാഷണം നടത്തും.
ഈരാറ്റുപേട്ട നഗരസഭ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ,  ഈരാറ്റുപേട്ട 
എ ഇ ഒ . ഷംലാബീവി സി എം . അരുവിത്തുറ സെന്റ് ജോർജ് കോളജ് ബർസാർ കോർഡിനേറ്റർ ഫാ. . ബിജു കുന്നക്കാട്ട്
എം ഇ എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ്, വി എം സിറാജ്
പ്രൊഫ. ബിനോയി സി ജോർജ് . ഡോ. ആൻസി ജോസഫ് ,  സുജ  എം ജി , പി.പി.എം നൗഷാദ്, റാഷിദ് ഖാൻ ഡി.എം, മാർട്ടിൻ ജയിംസ്
ഹുസൈൻ അമ്പഴത്തിനാൽ ഫയാസ് ഷക്കിൽ എന്നിവർ പ്രസംഗിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments