Latest News
Loading...

സിവില്‍ സര്‍വീസ് ആറാം റാങ്ക് പാലാ സ്വദേശിനിയ്ക്ക്

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. മലയാളിയായ ഗഹന നവ്യാ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. 
പാലാ സെൻറ് തോമസ് കോളേജിലെ ഹിന്ദി വിഭാഗം മുൻ മേധാവി മുത്തോലി പുലിയന്നൂർ ചിറക്കൽ വീട്ടിൽ പ്രൊഫ. സിജെ ജെയിംസ് തോമസിന്റെയും കാലടി സർവകലാശാല ഹിന്ദി വിഭാഗം മുൻ അധ്യാപിക ഡോ. ദീപ ജോർജിന്റെയും മകളാണ്. പാലാ സെൻറ് തോമസ് കോളേജിലെ ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥി ഗൗരവ്‌ അമർ ജയിംസ് സഹോദരനാണ്. 

ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് മാതൃസഹോദരനാണ്. 
പ്രത്യേക പരിശീലനം ഇല്ലാതെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയതെന്ന്‌ ഗഹന പറഞ്ഞു. രണ്ടാം ശ്രമത്തിലാണ് ആറാം റാങ്കോടെ ലക്ഷ്യം നേടിയത്. പാലായിലെ ചാവറ പബ്ലിക് സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എപ്ലസോടെ പത്താംക്ലാസ് ജയിച്ചു. പാലാ സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്‌ടു പഠനം. ഹ്യുമാനിറ്റീസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസോടെ ജയിച്ച ഗഹന, പാലാ അൽഫോൻസാ കോളേജിൽ നിന്ന് ഹിസ്റ്ററിയിൽ ഒന്നാം റാങ്കോടെയാണ്‌ ബിഎ പൂർത്തിയാക്കി. പാലാ സെൻറ് തോമസ് കോളജിൽ നിന്ന് എംഎ പൊളിറ്റിക്സിലും ഒന്നാം റാങ്കോടെ വിജയിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടിയശേഷം ഇപ്പോൾ എംജി സർവകലാശാലയിൽ ഇൻറർനാഷണൽ റിലേഷൻസ്‌ ആൻഡ്‌ പൊളിറ്റിക്സിൽ ഗവേഷകയാണ്.

PLAY ⏯️ VIDEO

ഇഷിതാ കിഷോറാണ് ഒന്നാം റാങ്ക് നേടിയത്. ഗെരിമാ ലോഹിയാ, ഉമാ ഹാരതി.എന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2022 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിയ 933 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ജനറല്‍ വിഭാഗത്തില്‍ 345 പേരും ഇഡബ്യുഎസ്-99, ഒബിസി-263 എസ്സി- 154 എസ്ടി- 72 എന്നിങ്ങനെയാണ് യോഗ്യത നേടിയവരുടെ എണ്ണം
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments