ചേര്‍പ്പുങ്കലിന് സമീപം മരം വീണ് കാര്‍ തകര്‍ന്നു. മാര്‍ ശ്‌ളീവ ആശുപത്രിയ്ക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
ആശുപത്രിയില്‍ ആളുമായെത്തിയ ആളുടെ വാഹനമാണ് തകര്‍ന്നത് ആഞ്ഞിലി മരമാണ് കടപുഴകിയത്. വീണ് വൈദ്യുതി ലൈനുകളും തകര്‍ന്നു. ഈ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മേഖലയില്‍ വലിയ തോതിലുള്ള കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലും സ്ഥലത്തെത്തി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments