Latest News
Loading...

വിദ്യാർഥികൾ വീണ്ടും പാകപ്പെടേണ്ടതുണ്ടെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.




പാലാ: വിദ്യാർഥികൾ അറിവിൻ്റെ പേരിൽ ആദരിക്കപ്പെടുന്നവരായി മാറുമ്പോഴും അവർ വീണ്ടും വീണ്ടും പാകപ്പെടേണ്ടതുണ്ടെന്ന്  ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ച്  പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാകപ്പെടുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം പത്രവായനയാണ്. ഇതിലൂടെ സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ സാധിക്കും. പാകപ്പെട്ട വിളകളെ സ്വീകരിക്കാൻ സമൂഹം ഇരുകൈയും നീട്ടി കാത്തിരിപ്പുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. 


.രൂപതയിലെ മുഴുവൻ സ്കൂളുകൾക്കും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ കോർപറേറ്റ് സെക്രട്ടറി ഫാ.ബെർക്കുമാൻസ് കുന്നുംപുറത്തിനെ ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ആർഷ മരിയ സാവിയോ, കാവ്യ ഹരീന്ദ്രൻ എന്നീ വിദ്യാർഥികളെ മെമെൻ്റോ നൽകി അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികൾക്കും 100% വിജയം നേടിയ സ്കൂളുകൾക്കുമുള്ള ഉപഹാരം ബിഷപ് നൽകി.


വികാരി ജനറാൾ വെരി.റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് സെക്രട്ടറി ഫാ.ബെർക്കുമാൻസ് കുന്നുംപുറം, അസി.സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, അക്കാഡമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോൺ കണ്ണന്താനം, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻറ് ആമോദ് മാത്യു എന്നിവർ പ്രസംഗിച്ചു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments