Latest News
Loading...

വെള്ളക്കെട്ടുകള്‍ ഒഴിവാക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം -




പാലാ: പാലാ ടൗണിലെ ഓടകള്‍ വൃത്തിയാക്കി വെള്ളക്കെട്ടുകള്‍ ഒഴിവാക്കുവാന്‍ അടിയന്തിര നടപടികള്‍ പി.ഡബ്ല്യു.ഡി.യുടെയും മുനിസിപ്പാലിറ്റിയുടെയും മറ്റ് അധികാരികളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഐ.എന്‍.ടി.യു.സി. യോഗം ആവശ്യപ്പെട്ടു. ഓടകള്‍ മാലിന്യം മൂലം അടഞ്ഞുകിടക്കുന്നതുകൊണ്ട് മഴ പെയ്യുമ്പോള്‍ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു. 


.പൊതുജനങ്ങള്‍ക്ക് ഇത്രയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 

ഷോജി ഗോപി അദ്ധ്യക്ഷത വഹിച്ച യോഗം രാജന്‍ കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആര്‍. സജീവ്, ജോയി സ്‌കറിയ, ആര്‍. പ്രേംജി, സണ്ണി മുണ്ടനാട്ട്, പി.ജെ. രാജപ്പന്‍, ഹരിദാസ് അടമത്തറ, തോമസുകുട്ടി നെച്ചിക്കാട്ട്, മനോജ് വള്ളിച്ചിറ, ബൈജു പി.ജെ., ഷാജി ആന്റണി, ഷാജി വാക്കപ്പലം, ബിനോയ് ചൂരനോലി, ജെ.കെ. കുന്നപ്പള്ളി, രാജേഷ് കാരയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.  

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments