Latest News
Loading...

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നിർമ്മിച്ച സ്റ്റേഡിയം നാടിന് സമർപ്പിച്ചു



തിടനാട് ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നിർമ്മിച്ച സ്റ്റേഡിയം നാടിന് സമർപ്പിച്ചു. 1979 SSLC ബാച്ച് വിദ്യാർത്ഥികളാണ് സ്റ്റേഡിയം നിർമ്മിച്ച് നൽകിയത്.


.വിദ്യാർത്ഥികളുടെ കായികശേഷി ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് പൂർവ്വ വിദ്യാർത്ഥികൾ ഒത്ത് ചേർന്ന് സ്റ്റേഡിയം നിർമ്മിച്ച് നൽകിയത്. ഒരു വർഷം മുൻപാണ് സ്റ്റേഡിയം നിർമ്മാണമാരംഭിച്ചത്. ബാച്ചിലെ എല്ലാ വിദ്യാർത്ഥികളുടെയും സഹകരണമുറപ്പാക്കിയാണ് പദധതി പൂർത്തിയാക്കിയത്. നാട്ടുകാരും പിടിഎയും പൂർവ്വ വിദ്യാർത്ഥികളുടെ തിരുമാനത്തെ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്തു.



18 ലക്ഷത്തോളം രൂപായാണ് സ്റേഡിയം നിർമ്മാണത്തിന് ചിലവായത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി Mp സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.. മനോഹരമായ ഇരിപ്പിടവും സ്റ്റേഡിയത്തോടനുബന്ധിച്ച് നിർമ്മിച്ചിട്ടുണ്ട്. കമാനവും പുതിയ ബോർഡുകളും സ്ഥാപിച്ചു. ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA അധ്യക്ഷത വഹിച്ചു. ഗുരുവന്ദനമെന്ന പേരിൽ പൂർവ്വ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ദേശീയ സംസ്ഥാന കായിക താരങ്ങളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം Adv. ഷോൺ ജോർജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് , ജനറൽ കൺവീനർ സാബു പ്ലാത്തോടം, എ.സി ജോൺ , സന്തോഷ് പി.ആർ, ദ്രോണാചാര്യ കെ.വി തോമസ് മാഷ് , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments