Latest News
Loading...

ചേന്നാടിന് സമീപം ലോറി നിയന്ത്രണം വിട്ട് അപകടം




പൂഞ്ഞാർ ചേന്നാട് മാളികയേക്ക് സമീപം നിയന്ത്രണംവിട്ട ലോറി റോഡിന് സമീപത്തെ മൺഭിത്തിയിൽ ഇടിച്ചുകയറി. കൈതച്ചക്ക കയറ്റി വന്ന ലോറി ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് മതി ലിൽ ഇടിക്കുകയായിരുന്നു. മുണ്ടിയത്ത് കവലയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർ അടക്കം 4 പേർക്ക് പരിക്കേറ്റു.




.ചേന്നാട് മാളികയിൽ നിന്നും ചേന്നാട്ടേയ്ക്കുള്ള ഇറക്കത്തിലാണ് അപകടം. ബ്രേക്ക് നഷ്ടമായ ലോറി കുറച്ചുദൂരം ഓടിയശേഷമാണ് ഡ്രൈവർ വാഹനം ഇടിപ്പിച്ചുനിർത്തിയത്.. വൻ ദുരന്തമാണ് ഒഴിവായത്. ഈരാറ്റുപേട്ട ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. മൺഭിത്തിയിൽ ഇടിച്ചകയറിയ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments