Latest News
Loading...

ബിഷപ്പ് കെ ജെ സാമുവല്‍ (81) അന്തരിച്ചു.



സിഎസ്‌ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ ജെ സാമുവല്‍ (81) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1942 ജനുവരി 7ന് ഇലപ്പള്ളിയിൽ കുന്നുംപുറത്ത് കെ.എസ് ജോസഫിന്റെയും റേച്ചൽ ജോസഫിന്റെയും മകനായി ജനനം. ഇലപ്പള്ളി ഗവ എൽപി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും ഇരുമാപ്രമറ്റം എംഡിസിഎംഎസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. മദ്രാസ് ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും മഹാരാഷ്ട്ര യൂത്ത്മോൾ സെമിനാരിയിലുമായി ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി.

ആന്ദ്ര പ്രദേശിലും ഹിമാചൽ പ്രദേശിലും ഓർസെയിൻഡ് മിനിസ്ട്രിയിലും മിഷനറി പ്രവർത്തനം നടത്തി. 1968-ൽ ദിയാക്കോൻ പട്ടവും 1969ൽ പ്രസ് ബിറ്റർ പട്ടവും ലഭിച്ചു. ടെക്സാസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി യിലും ബർമിംഹാം സെല്ലിയോക് കോളേജിലും വിദേശ വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1990 മാർച്ച് 10ന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലൽ വച്ച് ബിഷപ്പായി വാഴിക്കപ്പെട്ടു. 1998-ൽ റായലസീമ ഡയോസിസിൽ വച്ച് നടന്ന സിനഡിൽ ഡെപ്യൂട്ടി മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2000-ത്തിൽ മോഡറേറ്ററായി. 2002ൽ രണ്ടാം തവണയും മോഡറേറ്റർ സ്ഥാനം ലഭിച്ചു.

1969 ജനുവരി 9 തീയതി താന്നിക്കൽ ടി എച്ച് ഇത്താക്കിന്റെയും ശോശാമ്മയുടെയും മകൾ സൂസമ്മയെ ആണ് വിവാഹം കഴിച്ചത്. കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രൽ വെച്ചാണ് വിവാഹം. റൈറ്റ് റവറന്റ് എം എം ജോൺ തിരുമേനിയാണ് വിവാഹം ആശിർവദിച്ചത്. വിവാഹശേഷം 1971- 79 വരെ ഇന്നത്തെ തെലുങ്കാന സംസ്ഥാനത്തുള്ള (ആന്ധ്ര പ്രദേശ്) ജംഘേത് എന്ന ഇടത്തേക്ക് മിഷൻ പ്രവർത്തനത്തിനായി പുറപ്പെട്ടു പിന്നീട് 1979 ൽ മേലുകാവ് ക്രൈസ്റ്റ് ചർച്ച് ഇടവകയുടെ ചുമതലേറ്റു .പ്രദേശത്തിനും ഈസ്റ്റ് കേരളമഹായുടെ രൂപീകരണത്തിനും ശക്തിപകരുന്നതായിരുന്നു റവറന്റ്. കെ ജെ സാമുവൽ അച്ചന്റെ പ്രവർത്തനങ്ങൾ ക്രൈസ്റ്റ് ചർച്ച് ക്രൈസ്റ്റ് കത്തീഡ്രൽ ആയി ഉയർത്തപ്പെട്ടത് ഈ കാലത്താണ് . 17 വർഷക്കാലം ഈസ്റ്ററിന്റെ മഹായിടവകയുടെ ബിഷപ്പായി സേവനം ചെയ്തു. മോഡറേറ്ററായിരുന്നപ്പോൾ തന്റെ അറുപതാം വയസ്സിൽ സഭ 60 വീടുകൾ നിർമ്മിച്ചു നൽകി. സാധാരണക്കാരുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക ഉന്നമനത്തിനുവേണ്ടി ജർമ്മനി ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടുകൂടി വേൾഡ് വിഷൻ, കമ്പാഷൻ ഇൻറർനാഷണൽ, PROK എന്നീ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം ആരംഭിച്ചു . 1992- 95 വരെ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഓക്സിലറി പ്രസിഡണ്ടായും പ്രവർത്തിച്ചു. 2000 -2006 കാലയളവിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡണ്ടായും പ്രവർത്തിച്ചു.


നാളെ രാവിലെ 9.30 ന് മഹായിടവക  എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അടിയന്തരയോഗം ചേർന്ന് സംസ്കാര ശുശ്രൂഷയേക്കുറിച്ച് തീരുമാനിക്കും.  

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments