Latest News
Loading...

സന്ദീപിന് വേണ്ടിയും ആളൂര്‍ റെഡി




കൊട്ടാരക്കര ജനറല്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ  കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു. ശ്രദ്ധേയമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയ്ക്ക് വേണ്ടി ഹാജരായി ആളുര്‍ നേരത്തെതന്നെ ശ്രദ്ധേയനാണ്. നേരത്തേ ജിഷ വധക്കേസില്‍ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു.  


.കൊട്ടാരക്കര കൊലപാതക കേസില്‍ പ്രതി സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും തിരിച്ചറിയല്‍ പരേഡ് നടത്തണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.  എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. 


ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെ കേരളത്തിലെ മാധ്യമങ്ങളില്‍ ആളൂരിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമി തോറ്റപ്പോള്‍ ആളൂര്‍ വക്കീലിനെ പരിഹസിക്കാനും ആളുകള്‍ മറന്നില്ല. എന്നാല്‍ സുപ്രീം കോടതിയിലെത്തിയപ്പോള്‍ കളിമാറി. ആളൂര്‍ ഇന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ ക്രിമിനല്‍ വക്കീല്‍ ആയി മാറി. തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍. പ്രീ ഡിഗ്രിവരെ കേരളത്തിലുണ്ടായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. 1999 ല്‍ ആണ് ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. നാല് വര്‍ഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ തന്നെയായിരുന്നു പ്രധാനം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments