Latest News
Loading...

തിടനാട് പ്രസിഡന്റിനെതിരെ അവിശ്വാസ നോട്ടീസ്




തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജിനെതിരെ എൽഡിഎഫ് അവിശ്വാസത്തിന് നോ ട്ടീസ് നല്കി. കേരള കോൺഗ്രസ് (എം) അംഗമാണ് വിജി ജോർജ്ജ്. 2 സ്വതന്ത്ര അംഗങ്ങളുടെ പിന്തു ണയോടെയാണ് സിപിഐഎം വിജി ജോർജ്ജിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്കിയത്. ഒരു കേരള കോൺഗ്രസ് എം അംഗവും പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്.

കേരള കോൺഗ്രസിലെ ധാരണപ്രകാരം കഴിഞ്ഞ ഡിസംബറിൽ വിജി ജോർജ്ജ് രാജിവയ്ക്കണ്ടതായി രുന്നുവെങ്കിലും വിജി തയാറായില്ല. സ്ഥലം എംഎൽഎയും കേരള കോൺഗ്രസിലെ മുതിർന്ന നേതാ ക്കളും ചർച്ച നടത്തിയെങ്കിലും വിജി രാജിയ്ക്ക് തയാറായിരുന്നില്ല. രാജിവെച്ചാൽ സ്വതന്ത്രനായി വിജ യിച്ച സ്കറിയ പൊട്ടനാനിയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുക. എന്നാൽ കേരള കോൺഗ്രസ് എമ്മിനെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങിയ ആൾക്കുവേണ്ടി രാജിവെയ്ക്കാനാകില്ല എന്ന നിലപാ ടാണ് വിജി ജോർജ്ജ് സ്വീകരിക്കുന്നത്.

14 അംഗ പഞ്ചായത്തിൽ കേരള കോൺഗ്രസ് 3, സിപിഐഎം 2, സിപിഐ 1 സ്വതന്ത്രർ 2, യുഡിഎ ഫിൽ കോൺഗ്രസ് 2, ജോസഫ് ഗ്രൂപ്പ് , ബിജെപി 1, ജനപക്ഷം 2 എന്നിങ്ങനെയാണ് കക്ഷിനില. അതിനിടെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷെറിൻ പെരുമാംകുന്നേലിനെതിരെ ബി ജെപി അംഗം നല്കിയ അവിശ്വസാനോട്ടീസും നിലവിലുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments