Latest News
Loading...

അവകാശസംരക്ഷണ മഹാസമ്മേളനം “മാധവീയം 2023" മെയ് 6-ന്



മീനച്ചിൽ എസ്.എൻ.ഡി.പി. യൂണിയൻ അവകാശസംരക്ഷണ മഹാസമ്മേളനം “മാധവീയം 2023" മെയ് 6-ന് ടി.കെ. മാധവൻ നഗറിൽ (പുഴക്കര മൈതാനം പാലാ) വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. വിവിധകർമ്മപദ്ധതികളുടെ ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും നിർവ്വഹിക്കും.

കേരളത്തിലെ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എസ്.എൻ.ഡി.പി. യോഗത്തിന്റെ സംഘടനാ സെക്രട്ടറിയും, വൈക്കം സത്യാഗ്രഹ സമരനായകനുമായ മഹാനായ ടി.കെ. മാധവൻ രൂപം നൽകിയ യൂണിയനാണ് എസ്.എൻ.ഡി.പി.യോഗം മീനച്ചിൽ യൂണിയൻ.. യൂണിയൻ പ്രവർത്തനമാരംഭിച്ചിട്ട് നവതി കഴിഞ്ഞിരിക്കുകയാണ്. യൂണിയൻ നടത്തിയ 4 മേഖലാസമ്മേളനങ്ങളുടെ വിജയത്തിനുശേഷം വൈക്കം സത്യാഗ്രഹത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും, മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാർഷിക ആഘോഷവേളയിൽ സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുവചനം മുൻ നിർത്തി മീനച്ചിൽ എസ്.എൻ.ഡി.പി. യൂണിയൻ നിക്ഷേധിക്കപ്പെട്ട അവകാശ അധികാരങ്ങൾ നേടിയെടുക്കുന്നതിനായാണ് അവകാശസംരക്ഷണ മഹാസമ്മേളനം “മാധവീയം 2023 മെയ് 6-ന് സംഘടിപ്പിച്ചിരിക്കുന്നത്.  

യോഗത്തിന്റെയും യൂണിയന്റെയും വിവിധ നേതാക്കൾ പങ്കെടുക്കും. യൂണിയന് കീഴിലെ 49 ശാഖകളിൽ നിന്നും പതിനായിരത്തിൽ പരം പ്രവർത്തകർ പങ്കെടുക്കുന്ന മാധവീയം മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ നേതാക്കളായ ഒ.എം. സുരേഷ് ഇട്ടികുന്നേൽ, എ.ഡി. സജീവ് വയല, എം. ആർ. ഉല്ലാസ്, കെ.ആർ. ഷാജി തലനാട്, രാമപുരം സി.ടി. രാജൻ, അനീഷ് പുല്ലുവേലിൽ, സാബു പിഴക്, സുധീഷ് ചെമ്പൻകുളം, സജി ചേന്നാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനം കാണാം: Facebook Video 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments