Latest News
Loading...

എസ്എഫ്ഐ ജില്ലാ സമ്മേളനം . നാളെ അവസാനിക്കും




പൂഞ്ഞാർ : എസ്എഫ്ഐ 45-അം ജില്ലാ സമ്മേളനത്തിന്  കോടിയേരി നഗർ (പൂഞ്ഞാർ  എസ്എംവിഎച്എസ് സ്കൂൾ ) ആരംഭിച്ചു. ശനി രാവിലേ പത്തു മണിക്ക് സമ്മേളന നഗറിൽ ജില്ലാ പ്രസിഡന്റ്‌ ബി ആഷിക് പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ നിധിഷ് നാരായണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജെ സഞ്ജയ്‌ രക്തസാക്ഷി പ്രമേയവും  മീനു എം ബിജു
അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ജോയി ജോർജ് സ്വാഗതം പറഞ്ഞു.  ബി ആഷിക്ക്, അഭിരാമി പ്രസാദ്, അശ്വിൻ സതീഷ്, അലീന സിബി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വിവിധ കമ്മിറ്റികളെയും തിരഞ്ഞെടുത്തു.മിനിട്സ് -മീനു എം ബിജു, പൂജ ശിവപ്രസാദ്, ഡി കെ അമൽ, ബാരി എം ഇർഷാദ്. ക്രഡൻഷ്യൽ -എസ് നിഖിൽ, റോജിൻ റോജോ, അർജുൻ മുരളി, പി എസ് യദുകൃഷ്ണൻ. പ്രമേയം -പി ജെ സഞ്ജയ്‌, അശ്വിൻ ബിജു, സൂരജ് സുരേഷ്, ലിനു കെ ജോൺ.


.ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ
സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേൽ ഗ്രൂപ്പ്‌, പൊതു ചർച്ചയും നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ഹരികുമാർ, സിജെ ജോസഫ്, ജില്ലാ കമ്മിറ്റി അംഗങ്ങങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ അനുരാഗ്, അഞ്ചു കൃഷ്ണ എന്നിവർ പങ്കെടുത്തു.



ഞായർ  രാവിലെ ചർച്ചകൾക്കുള്ള മറുപടി, അഭിവാദ്യങ്ങൾ, പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments