മേലുകാവ് : പഞ്ചായത്തിലെ മേലുകാവ് - ഇലവീഴാ പൂഞ്ചിറ റോഡിൽ കാർ മറിഞ്ഞ് അപകടം. ശനിയാഴ്ച ഉച്ചോയോടെയാണ് അപകടം. പൂഞ്ചിറ സ്വദേശി മുണ്ടപ്പള്ളിൽ ജോബിയുടെ വീട്ടിലെത്തിയെ ബന്ധുക്കൾ തിരികെ മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
കുത്താനേയുള്ള ഇറക്കിൽ നിയന്ത്രണം വിട്ട കാർ ഇരുപതടി താഴ്ചയിലേക്ക് മാറിയകയായിരുന്നു. ഇരിക്കാട്ട് മനോജിന്റെ വീടിന് സമീപമായിരുന്നു അപകടം. തലകീഴായി മറിഞ്ഞ വാഹനം പൂർണമായും തകർന്നു. മേലുകാവ് മുണ്ടപ്പിള്ളിൽ
ജോസഫ് (56), തിരുവല്ല പയ്യങ്കേരിയിൽ
ജിജോ ( 36), ബ്ലെസി ജിജോ (33) എന്നിവരാണ് അപകടത്തിൽ പെട്ടത്.
കൈയ്ക്കും കാലിനും പരിക്കേറ്റ ജോസഫും കൈ കാലുകൾക്ക് പരിക്കേറ്റ ബ്ലെസിയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഐ സി യു ചികിത്സയിലാണ്.
ജിജോയ്ക്ക് പ്രാഥമിക ചികിത്സകൾ നൽകി വിട്ടയച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക




0 Comments