Latest News
Loading...

കാറ്റിൽ വ്യാപക നാശനഷ്ടം

മേച്ചാൽ : മൂന്നിലവ് പഞ്ചായത്തിലെ വാളകം മേച്ചാൽ ഭാഗങ്ങളിൽ ശനി വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പുത്തൻ പറമ്പിൽ ജോജി, പുത്തൻപുരയ്ക്കൽ റോയ്പു ത്തൻപുരയ്ക്കൽ പി ജെ ജോർജ്, കല്ലലാനിക്കൽ മേഴ്സി ആൻറണി എന്നിവരുടെ പുരയിടത്തിലെ വാഴ, കുരുമുളക്ക്, മരചീനി, ജാതി, റബ്ബർ തുടങ്ങിയ കൃഷികൾക്കാണ് നാശനഷ്ടം സംഭവിച്ചത്. 


.പ്രദേശത്തെ അഞ്ഞിലി, തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളും കാറ്റിൽ കടപുഴകി വീണു. മരം വീണ് മാട്ടപ്ലാക്കൽ ഐസക്കിന്റെ വീടിനും കെടുപാടുകൾ സംഭവിച്ചു.. നാശനഷ്ടങ്ങളുടെ വിവരങ്ങൾ റവന്യൂ അധികാരികളെ അറിയിച്ചുവെന്നും കൃഷി നാശത്തിന്റെ നഷ്ടപരിഹാരത്തിനയുള്ള അപേക്ഷകൾ പത്ത് ദിവസത്തിനുള്ളിൽ കൃഷിഭവനിൽ നൽകണമെന്നും 
വാർഡ് മെമ്പർ ജെയിംസ് മാമൻ അറിയിച്ചു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments