Latest News
Loading...

പോക്സോ കേസിൽ യുവാവ് പാലാ പൊലീസിൻ്റെ പിടിയിൽ

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊണ്ടൂർ മൈലാടി ഭാഗത്ത് മണ്ണിൽപറമ്പിൽ വീട്ടിൽ രാഹുൽ ഷാജി (23) എന്നയാളെയാണ് പാലാ പോലീസ് പിടികൂടിയത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. 

.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ഇടുക്കി ചിറങ്കര എസ്റ്റേറ്റിൽ നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു. 

.പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, ബിജു വർഗീസ്, സി.പി. ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. രാഹുൽ ഷാജിക്ക് തിടനാട് സ്റ്റേഷനിൽ അടിപിടി കേസും ഈരാറ്റുപേട്ട എക്സൈസിൽ കഞ്ചാവ് വിൽപ്പന കേസും നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments