Latest News
Loading...

പുതിയ മെമ്പർ സെക്രട്ടറി, അക്കൗണ്ടന്റ് ചാർജ് ഏറ്റെടുത്തു

മേലുകാവ് : മേലുകാവ് കുടുംബശ്രീയിൽ ജില്ലാ മിഷൻ ഇടപെടേൽ പുതിയ മെമ്പർ സെക്രട്ടറി, അക്കൗണ്ടന്റ് എന്നിവർ ചാർജ് ഏറ്റെടുത്തു. 

പഴയ മെമ്പർ സെക്രട്ടറി ചാർജ് കൈമാറാത്തതിനെ തുടർന്ന് ജില്ലാ മിഷനിൽ ഉൾപ്പടെ ഉദ്യോഗസ്ഥരെത്തിയാണ് പുതിയ ജീവനക്കാരൻ ചാർജ് ഏറ്റെടുതത്. കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതിയ കുടുംബശ്രീ അക്കൗണ്ടന്റ് ജോലിയിൽ പ്രവേശിക്കുവാൻ ഓഫിസിലെത്തിയെങ്കിലും സിഡിഎസ് ചെയ്യർപേഴ്സണും,പഴയ മെമ്പർ സെക്രട്ടറിയും ഇതിനെ അനുവദിച്ചിരുന്നില്ല. 

.തുടർന്ന് പഞ്ചായത്ത്‌ കമ്മിറ്റി കൂടിയാണ് മെമ്പർ സെക്രട്ടറിയെ മാറ്റിയത്. ഇതിനു മുൻപ് ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത് നിന്ന് മാറ്റിയിരുന്നുവെങ്കിലും ഇയാൾ കോടതിയിൽ നിന്നും സ്റ്റെ മേടിക്കുകയായിരുന്നു. നിലവിൽ സിഡിഎസ് ചെയർപേഴ്സൺ, പഴയ മെമ്പർ സെക്രട്ടറി എന്നിവർക്കെതിരെ സാമ്പത്തിക തീരുമറിക്കുൾപ്പെടെ വിജിലൻസിൽ ഉൾപ്പടെ പരാതി നിലനിൽക്കുന്നുണ്ട്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments