Latest News
Loading...

മാളിക വേങ്ങത്താനം അരുവി വെള്ളച്ചാട്ടം ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

മാളിക വേങ്ങത്താനം അരുവി വെള്ളച്ചാട്ടം ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പൂർത്തിയായ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 30 ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും.  മാളിക ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പദ്ധതിയുടെ നിർമ്മാണ നിർവഹണ ഏജൻസിയായിരുന്ന സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്  ചെയർമാൻ അഡ്വ. മുഹമ്മദ് ഇഖ്ബാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.  ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. കെ. പത്മകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.  


കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിത രതീഷ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ വിജയമ്മ വിജയലാൽ, ബിജി ജോർജ്, ഗീത നോബിൾ, ജില്ലാ പഞ്ചായത്തംഗം  പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജൻ കുന്നത്ത്, പാറത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജിമോൾ ഫിലിപ്പ്, സ്ഥിരം സമിതി അധ്യക്ഷരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസഫ്, ഗ്രാമ പഞ്ചായത്തംഗം ടി. രാജൻ, കെ.കെ ശശികുമാർ, പൂഞ്ഞാർ ഗ്രമപഞ്ചായത്തംഗങ്ങളായ ഷാന്റി തോമസ്, സൂശീല മോഹൻ, അന്നമ്മ വർഗീസ്,  പഞ്ചായത്തംഗങ്ങളായ കെ.യു. അലിയാർ, സുമിന ്ലിയാർ, ജോസിന അന്ന ജോസ്, ആന്റണി മുട്ടത്തുകുന്നേൽ, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനൻ, കെ.എ സിയാദ്, ഷാലിമ്മ ജയിംസ്, കെ. പി. സുജീലൻ, സംഘാടകസമിതി അംഗങ്ങലായ ആന്റണി അറക്കപ്പറമ്പിൽ, കെ. എൻ രാജേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ബാലൻ, കെ. ജെ. തോമസ് കട്ടക്കൽ, സി. കെ ഹംസ, ടി.എം. ഹനീഫ, പി.എം. സൈനുലാബ്ദീൻ, സിബി നമ്പുടാകം, ബിനു ഡൊമിനിക് ഇല്ലിക്കമുറിയിൽ എന്നിവർ പങ്കെടുക്കും.


.പാറത്തോട്, പൂഞ്ഞാർ,  തിടനാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ  മാളിക പ്രദേശത്താണ് വേങ്ങത്താനം അരുവി വെള്ളച്ചാട്ടം. നിരവധി സഞ്ചാരികൾ സന്ദർശിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ  അപര്യാപ്തത നിമിത്തം  നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു.  ഈ സാഹചര്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എയുടെ   ഇടപെടലിൽ  ടൂറിസം വകുപ്പ് വിശദമായ  റിപ്പോർട്ട് തയ്യാറാക്കുകയും  അടിസ്ഥാന സൗകര്യ വികസനത്തിനും  സുരക്ഷിതത്വ ക്രമീകരണങ്ങൾക്കുമായി  28,40,000 രൂപ അനുവദിക്കുകയും ചെയ്തു.   


ഈ തുക ഉപയോഗിച്ച് സുരക്ഷിതത്വ വേലികൾ, വ്യൂ പോയിന്റ്,  വെള്ളച്ചാട്ടത്തിലേയ്ക്ക്  ഇറങ്ങുന്നതിന് കവേർഡ് ലാഡർ തുടങ്ങി സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം ജില്ലാ ടൂറിസം  കൗൺസിലിന്റെ സഹകരണത്തോടുകൂടി  പാറത്തോട്  ഗ്രാമപഞ്ചായത്തിന് കൈമാറുമെന്ന് അഡ്വ.  സെബാസ്റ്റ്യൻ  കുളത്തുങ്കൽ എം. എൽ. എ പറഞ്ഞു.  150 അടിയോളം താഴ്ചയിലേക്കുളള വെള്ളച്ചാട്ടം, ഉയർന്ന മലനിരയായ കോതചാടിപ്പാറ,  പ്രകൃതിദത്തമായ ഗുഹ എന്നിവയൊക്കെയാണ് വേങ്ങത്താനം അരുവിയുടെ ആകർഷണങ്ങൾ. സഞ്ചാരികൾക്ക് വ്യൂ പോയിന്റിൽ നിന്ന് ഇവയൊക്കെ കാണാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments