Latest News
Loading...

പുരുഷന്മാരുടെ താലമെടുപ്പും താലം തുള്ളലും നടന്നു

രാമപുരം കുറഞ്ഞിക്കാവ് ഉത്സവത്തിന്റെ ഭാഗമായി ഭക്ത്യാദരവോടെ പുരുഷന്മാരുടെ താലമെടുപ്പ്. കുറിഞ്ഞിക്കാവ് വന ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് പുരുഷന്മാരുടെ താലമെടുപ്പും താലം തുള്ളലും നടന്നത്. കുറിഞ്ഞിക്കാവിലെ മാത്രം പ്രത്യേകതയാണ് പുരുഷന്‍മാരുടെ താലമെടുപ്പും താലം തുള്ളലും.


.ഒറ്റക്കാലില്‍ ഒരു പ്രത്യേക താളത്തില്‍ ഭക്തിയോടെ താലം കയ്യില്‍ ഉയര്‍ത്തി തലയ്ക്ക് മുകളില്‍ പിടിച്ചു നൃത്തം ചവിട്ടും. ഇതാണ് താലം തുള്ളല്‍. ഉത്സവ സങ്കല്പത്തില്‍ നടത്തുന്ന കളമെഴുത്തും പാട്ടിനു ശേഷമാണ് പുരുഷന്മാരുടെ താലമെടുപ്പ്. ചെണ്ടമേളത്തോടെ താലം എടുക്കുന്നവര്‍ ശ്രീകോവിലിന് മൂന്ന് പ്രദക്ഷിണം വച്ചശേഷം വനത്തിന് വെളിയില്‍ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പിണ്ടി വിളക്കിന് മുന്നിലേക്ക് ആനയിക്കപ്പെടുന്നു. കരിക്ക് നിവേദ്യത്തിനുശേഷം താലക്കാര്‍ നിലവിളക്കിന് മൂന്ന് പ്രതിക്ഷണം വച്ചതിനുശേഷം തുള്ളല്‍ ആരംഭിക്കും. 

.മണിക്കൂറുകള്‍ നീണ്ട താലം തുള്ളലിനു ശേഷം പാണ്ടിമേളം കഴിഞ്ഞ് ചെമ്പടയോടുകൂടി പാട്ടമ്പലത്തിന്റെ മുറ്റത്തേക്ക് പ്രവേശിച്ച് പിന്നീട് കളം കണ്ട് തൊഴിലും കളം പാട്ടും നടത്തി തുടര്‍ന്ന് താല സദ്യയും നടന്നു. ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷം പൂരം ഇടി ചടങ്ങ്. തുടര്‍ന്ന് ഏഴ് ദിവസം ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല. 12ന് നട തുറക്കും.

വീഡിയോ കാണാം: Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments