Latest News
Loading...

കെ.എം മാണിയോർമ്മകളിൽ പൂത്തുലഞ്ഞ് തിരുനക്കര

കോട്ടയം : തിരുനക്കരയുടെ നടുമുറ്റ0 കെ. എം മാണിയോർമ്മകളിൽ നിറഞ്ഞു. കെ..എം മാണിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്മൃതി സംഗമമാണ് ആയിരങ്ങൾ പങ്കെടുത്ത വ്യത്യസ്തമായ പരിപാടിയായി മാറിയത്.
 പതിവ് പ്രസംഗങ്ങളും അനുസ്മരണ യോഗങ്ങളോ ഇല്ലാതെ, കെഎം മാണിയെ ഓർമിക്കുന്നതിന് പ്രത്യേകമായ പരിപാടികളാണ് കേരള കോൺഗ്രസ് എം സംഘടിപ്പിച്ചത്. കേരള കോൺഗ്രസ് രൂപം കൊണ്ട കോട്ടയം തിരുനക്കര മൈതാനത്ത് രാവിലെ 9 മണിക്ക് സ്മൃതി സംഗമം ആരംഭിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടികൾ ക്രമീകരിച്ചത്.


.രാവിലെ 9 മണിക്ക് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി കെ.എം മാണിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ അനുസ്മരണാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. 

പാര്‍ട്ടി എം.പിമാർ, എം.എല്‍.എമാര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം കൊടുത്തു.. ജോസ് കെ മാണിക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിചേർന്ന പ്രവർത്തകരും നേതാക്കളും ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 

.കേ .കോൺ (എം)വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ത്രിതല, സഹകരണ ജനപ്രതിനിധികളും, പോഷകസംഘടനാ പ്രവര്‍ത്തകരും അനുസ്മരണാചsങ്ങിൽപങ്കെടുത്തു.സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളും പ്രവര്‍ത്തകരും കൃത്യമായ ഇടവേളകളില്‍ തിരുനക്കരയില്‍ എത്തി കെഎം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന രീതിയിൽ ആണ് സംഗമം ക്രമീകരിച്ചിരുന്നത്. കെ.എം.മാണിയുടെ പ്രസംഗങ്ങളും വിവിധ ചടങ്ങുകളുടെ വീഢിയോകളും പ്രദർശിപ്പിച്ചിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments