മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങിമരിച്ചു. കായംകുളം സ്വദേശി സൽമാൻ (19) ആണ് മുങ്ങിമരിച്ചത്.
ഈരാറ്റുപേട്ട നടയ്ക്കലിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. തുടർന്ന് കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുകകൾക്കൊപ്പം ഈരാറ്റുപേട്ട പാലാ റോഡിൽ അരുവിത്തുറ കോളേജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളി ക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഈരാറ്റുപേട്ട ഫയർഫോഴ്സും നൻമക്കൂട്ടം, എമർജൻസി ടീമുകളെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ട യിലെ സ്വകാര്യ ആശുപത്രിയിൽ.
0 Comments