തിരുനാളിന്റെ നിറവിൽ അരുവിത്തുറ വല്യച്ഛന്റെ അനുഗ്രഹങ്ങൾ തേടി ഇൻഡോനേഷ്യയിലെ ആത്മീയ ആചാര്യനായ പദ്മശ്രീ ഇന്ദ്രൻ ഉദയാഭാനു പുത്ര മാന്വബാ അരുവിത്തുറ വല്യച്ഛന്റെ മുന്നിൽ. ഇന്ന് പുലർച്ചെ വല്യച്ഛന്റെ സന്നിധിയിൽ എത്തിയ അദ്ദേഹം പ്രാർഥനകളിൽ സജീവമായി പങ്കെടുത്തു. വല്യച്ഛന്റെ മുന്നിൽ പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങിയ ശേഷം വികാരി ഫാദർ അഗസ്റ്റിൻ പാലക്കപറമ്പിലും ആയി കൂടിക്കാഴ്ച നടത്തി. വല്യച്ഛന്റെ ശക്തിയെ കുറിച്ചും , അരുവിത്തുറയുടെ പാരമ്പര്യത്തെ കുറിച്ചും സംസാരിച്ചു സമയം ചിലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഋഷി ആയുർവേദ ആശുപത്രിയിൽ ചികിത്സാർത്ഥം എത്തിയതായിരുന്നു ഇന്ദ്രൻ ഉദയാഭാനു . അരുവിത്തറയിൽ നിന്നും മടങ്ങുന്ന വഴിക്ക് പനച്ചികപ്പാറ മങ്കൊമ്പ് കാവ് ഭഗവതി ക്ഷേത്രത്തിൽ കയറി ദർശനം നടത്തി, വിശേഷാൽ പൂജയിലും അദ്ദേഹം പങ്കെടുത്തു.
ചികിത്സയുടെ ഭാഗമായി ഋഷി ആയുർവേദ ഹോസ്പിറ്റലിൽ എത്തിയ അദ്ദേഹം അരുവിത്തുറ വല്യച്ഛന്റെ മഹത്വം കേട്ട് അറിഞ്ഞാണ് ഇവിടെ അനുഗ്രഹം തേടി എത്തിയത് . രാഷ്ട്രീയ പ്രമുഖർ , മന്ത്രിമാർ , വിദേശ നയതന്ത്രർ, ഇന്ത്യയിലെ പ്രമുഖ സിനിമ താരങ്ങൾ , എന്നിവർ ഒക്കെ ആയുർവേദ ചികിത്സക്കായി തിരഞ്ഞു എടുക്കുന്ന ആയുർവേദ സ്‌ഥാപനം ആണ് ഋഷി ആയുർവേദ.
ഋഷി ആയുർവേദ യുടെ ചികിത്സാ മികവും, പ്രശസ്തിയും ആണ് തന്നെ ഇവിടെ എത്തിച്ചത് എന്ന് പദ്മശ്രീ ഇന്ദ്രൻ ഉദയാഭാനു പുത്ര മാന്വബാ പറഞ്ഞു. ഋഷി ആയുർവേദയുടെ ഓർത്തോ വിഭാഗം തലവനും, പ്രസിദ്ധ ബോളിവുഡ് സിനിമ താരം വിവേക് ഒബ്‌റോയ് യുടെ പേർസണൽ ഡോക്ടറുമായ ഡോക്ടർ ജോൺ സെബാസ്റ്റ്യൻ ഞരളക്കാട്ടും ഇദ്ദേഹത്തിന്റെ ഒപ്പം അരുവിത്തുറ വല്യച്ഛന്റെ അനുഗ്രഹം തേടാൻ ഉണ്ടായിരുന്നു
0 Comments