Latest News
Loading...

ജനറൽ ആശുപത്രി സെക്യൂരിറ്റി ചുമതല ഏജൻസിക്കു നൽകാനുള്ള തീരുമാനം റദ്ദാക്കി

പാലാ ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റിയുടെ ചുമതല ഏജൻസിയെ ഏൽപ്പിക്കാനുള്ള വിവാദ തീരുമാനം മാണി സി കാപ്പൻ എം എൽ എ യുടെ അധ്യക്ഷതയിൽ  ചേർന്ന ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി റദ്ദാക്കി. നിലവിൽ ആറ് സെക്യൂരിറ്റി ജീവനക്കാരാണ് ഉള്ളത്. ഇത് പത്തായി ഉയർത്താനും തീരുമാനിച്ചു. സെക്യൂരിറ്റിക്കാരായി നിയമിക്കപ്പെടാൻ പാലായിലും പരിസര പ്രദേശത്തുമുള്ളവർക്കു മുൻഗണന നൽകും. 



.നിലവിൽ സെക്യൂരിറ്റി ജോലി നിർവ്വഹിക്കുന്നവരിൽ കാര്യക്ഷമതയുള്ളവരെ നിലനിർത്തുകയും ബാക്കിയുള്ളവരെ ഇൻറർവ്യൂ വഴി തിരഞ്ഞെടുക്കാനും തീരുമാനമായി. സെക്യൂരിറ്റിയുടെ ചുമതല ആർ എം ഒ യ്ക്ക് നൽകി. രണ്ട് മാസത്തിലൊരിക്കൽ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി ചേരും. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ ഷമ്മി രാജൻ തുടങ്ങിയവർ പങ്കെടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments