പാലാ: മാതൃത്വം അലിവിന്റെയും ആർദ്രതയും സ്വാംശീകരണ ഭാവമാണെന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അസി.പ്രൊഫസർ ഡോ.ലക്ഷ്മിശങ്കർ. സ്നേഹത്തിന് മുന്നിൽ മാത്രം തല കുനിക്കുന്ന വ്യക്തിത്വമാണ് സ്ത്രീയുടേതെന്നും അവർ പറഞ്ഞു.
മീനച്ചിൽ ഹിന്ദു മഹാസംഗമ
ത്തോടനുബന്ധിച്ച് നടന്ന മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
.ഭാരതത്തിന്റെ ധ്യാന പദ്ധതി ആശയങ്ങളെയും ചിന്തകളെയും സൃഷ്ടിക്കുന്നതാണ്. കാലങ്ങൾക്കനുസരിച്ച് പരിഷ്കരിക്കപ്പെടുന്നതാണ് ഭാരതത്തിന്റെ സംസ്കൃതിയെന്നും ഡോ. ലക്ഷ്മി ശങ്കർ അഭിപ്രായപ്പെട്ടു. ഹിന്ദു മഹാസംഗമം ഉപാധ്യക്ഷ ഡോ. ജയലക്ഷ്മി അമ്മാൾ അദ്ധ്യക്ഷയായി. രാഷ്ട്രപതിയുടെ ഫ്ലോറൻസ് നൈറ്റിംഗ് ഗേൾ പുരസ്കാരം ലഭിച്ച ഷീലറാണി, നാരായണീയ പ്രചാരക ഗീത എസ് എന്നിവരെ വേദിയിൽ ആദരിച്ചു. പാർവ്വതി ശങ്കർ, ശുഭ സുന്ദർരാജ്
എന്നിവർ സംസാരിച്ചു.
സമാപന ദിവസമായ നാളെ
രാവിലെ 9 മുതൽ യോഗ പരിപരിശീലനം, 10 മുതൽ സ്കൂൾ, കോളേജ്തല വിദ്യാർത്ഥികൾക്കായി
'സുദർശനം' വ്യക്‌തിത്വ വികസന പരിശീലനം,വൈകിട്ട് 5.30 മുതൽ ഭജന, 6.30 മുതൽ എം.ടി.രമേശ്
സംസാരിക്കും. ഹിന്ദു മഹാസംഗമം ഉപാദ്ധ്യക്ഷൻ ഡോ.കെ.കെ. മധുസൂദനൻ അദ്ധ്യക്ഷനാകും. അഡ്വ. എൻ.കെ.നാരായണൻ നമ്പൂതിരി, സംരംഭക രംഗത്ത് നേട്ടങ്ങൾ കൈവരിച്ച ജി.സജൻ അശോക ട്രേഡ് ലൈൻസ്, വരിക്കയിൽ ഹോണ്ട ഡയറക്ടർ സന്തോഷ് വരിക്കയിൽ എന്നിവരെ ആദരിക്കും. പി.എൻ. ആദിത്യൻ, പി.എൽ. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. ചൊവ്വാഴ്ച വൈകിട്ട് 6.30 ന് സമാപന സമ്മേളനത്തിൽ
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments