Latest News
Loading...

സമ്പൂർണ ബൈബിൾ കൈയെഴുത്തു പതിപ്പ് തയ്യാറാക്കി വിദ്യാർഥികൾ

അരുവിത്തുറ :17 kg ഭാരവും 30cm വീതിയും 45cm നീളവും 19cm പൊക്കവുമുള്ള സമ്പൂർണ്ണ ബൈബിളിന്റെ കൈഎഴുത്തു പതിപ്പ് തയ്യാറാക്കി അത്ഭുതം രചിക്കുകയാണ് അരുവിത്തുറ സൺഡേ സ്കൂളും മിഷൻലീഗും. വിശ്വാസോത്സവത്തോടു അനുബന്ധിച്ച് 3 ദിവസം കൊണ്ടാണ് കൈയെഴുത്തുപ്രതി തയ്യാറാക്കിയത്. സൺഡേ സ്കൂളിലെ ഓരോ ക്ലാസിലെയും കുട്ടികൾക്ക് ക്ലാസ് ടീച്ചർ നിശ്ചിത ബൈബിൾ ഭാഗം എഴുതാനായി നൽകി. 

.കുട്ടികൾക്ക് നൽകിയ നിശ്ചിത പേപ്പറിൽ ആണ് അവർ എഴുതിയത്. അരുവിത്തുറപ്പള്ളി വികാരി പെരിയ ബഹുമാനപ്പെട്ട ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, ഫാ. ആൻറണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ എന്നിവർ നൽകിയ പിന്തുണയും പ്രോത്സാഹനവും ഈ ഉദ്യമത്തിന് കരുത്തേകി. 

.അരുവിത്തുറ തിരുനാളിനോടനുബന്ധിച്ച് ഏപ്രിൽ 22 ആം തീയതി നടക്കുന്ന നഗരപ്രദക്ഷിണത്തിൽ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പതിപ്പ് കുട്ടികൾ സംവഹിക്കും. ബൈബിൾ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കുന്നതിൽ എല്ലാ സൺഡേ സ്കൂൾ അധ്യാപകരുടെയും പിന്തുണയും സഹകരണവും ലഭിച്ചുവെന്ന് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോബിൻ തട്ടാംപറമ്പിലും, ഷാജു കുന്നയ്ക്കാട്ടും, സെക്രട്ടറി സിസ്റ്റർ റീന SABS ഉം അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments