Latest News
Loading...

മാലിന്യസംസ്‌കരണ ശില്‍പശാലയിലും രാഷ്ട്രീയം. പങ്കെടുക്കാതെ ഒരുവിഭാഗം

പാലാ നഗരസഭയില്‍ വ്യാഴാഴ്ച സംഘടിപ്പിച്ച ശുചിത്വ മാലിന്യ സംസ്‌കരണ ശില്‍പശാല ബഹിഷ്‌കരിച്ച് കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍. 26 അംഗ കൗണ്‍സിലിലെ 11 പേര്‍ മാത്രമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. മാണി വിഭാഗം പൂര്‍ണമായും ശില്‍പശാല ബഹിഷ്‌കരിച്ചപ്പോള്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ ഷാജു വി തുരുത്തന്‍ പങ്കെടുത്തത് മാത്രമാണ് ഇതിന് അപവാദം. 


.ബ്രഹ്‌മപുരം മാലിന്യപ്രശ്‌നത്തെ തുടര്‍ന്നാണ് ഹൈക്കോടതി മാലിന്യവിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചത്. നഗരസഭകളില്‍ ആവശ്യമായ യോഗം ചേര്‍ന്ന് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് വാര്‍ഡ് തലങ്ങളില്‍ തന്നെ നടപടിയെടുക്കണമെന്ന് നിര്‍ദേശം വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരസഭയും ശുചിത്വമിഷനുമായി ചേര്‍ന്ന് നടപ്പാക്കേണ്ട പദ്ധതികളെ പറ്റി വിശദീകരിക്കുന്നതിനാണ് ശില്‍പശാല സംഘടിപ്പിച്ചത്. 


വാര്‍ഡുകളില്‍ മാലിന്യസംസ്‌കരണം സംബന്ധിച്ച് നിര്‍ദേശം എത്തിക്കേണ്ട കൗണ്‍സിലര്‍മാര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല, കൗണ്‍സിലര്‍മാര്‍ തന്നെ ബഹിഷ്‌കരിക്കുന്ന കാഴ്ചയാണ് പക്ഷേ കാണേണ്ടിവന്നത്. ഷാജു വി.തുരുത്തൻ, ചെയർപേഴ്സൺ ജോസിൻ ബിനോ, കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കകണ്ടം, പ്രൊഫസർ സതീശ് ചൊള്ളാനി, വി. സി പ്രിൻസ്, ജിമ്മി ജോസഫ്, മായാ രാഹുൽ, ആനി ബിജോയ്, ഷീബ ജിയോ, ലിസി കുട്ടി മാത്യു, സിജി ടോണി എന്നിവരാണ് പങ്കെടുത്തത്. 


നഗരസഭയില്‍ എംസിഎഫ് സ്ഥാപിക്കുന്ന വാര്‍ഡിലെ അംഗവും, മുന്‍ ചെയര്‍പേഴ്‌സണും അടക്കമാണ് ശില്‍പശാല ബഹിഷ്‌കരിച്ചത്. മാലിന്യനിര്‍മാര്‍ജ്ജന വിഷയങ്ങളില്‍ സഹകരിക്കാത്തവര്‍ക്ക് നഗരസഭാ സേവനങ്ങള്‍ തടയുന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് നടപ്പാവാന്‍ പോകുന്നത്. 

ചെയർ പേഴ്സൺ പ്രതികരണം: Facebook

വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് പോലും റദ്ദാക്കപ്പെടും. ഇത്തരം വിഷയങ്ങളില്‍ അവബോധം നല്കുന്നതിന് ചേര്‍ന്ന യോഗത്തിലാണ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നത്. ഇത് ശരിയായ പ്രവണതയല്ലെന്ന് ചെയര്‍പേഴ്‌സണ്‍ യോഗത്തില്‍ വിമര്‍ശിക്കുകയും ചെയ്തു. ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ ഇത് ചർച്ചയായേക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments