Latest News
Loading...

ചേറാടിക്കാവ് ക്ഷേത്രത്തില്‍` പൂരം ഇടി'

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മീനപുര മഹോത്സവത്തോടനുബന്ധിച്ച് `പൂരം ഇടി' നടന്നു. വളരെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം നടക്കാറുള്ള ഈ ചടങ്ങില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല. പൂരം ഇടിക്കു ശേഷം ഉച്ചയ്ക്ക് നട അടച്ചാല്‍ പിന്നെ അന്നു് ക്ഷേത്രത്തില്‍ ആര്‍ക്കും പ്രവേശനവുമില്ല. ഇതിനു മുന്‍പ് രാവിലെ കലം കരിക്കല്‍ വഴിപാടുകള്‍ നടന്നു.
                                

.ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്‍റെ ചരിത്രവും വികസനവും വിശദീകരിക്കുന്ന `ചരിത്ര വഴികള്‍' എന്ന ലഘു പുസ്തകത്തിന്‍റെ പ്രകാശനം മേല്‍ശാന്തി പി.പ്രവീണ്‍ നിര്‍വ്വഹിച്ചു. വശലയില്‍ വി.എസ്.അനിത പുസ്തകം ഏറ്റുവാങ്ങി. പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ബുധനാഴ്ച ബ്രഹ്മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കലശവും വഴിപാടുകളും നടക്കും.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments