അരുവിത്തുറ: അരുവിത്തുറ ഇടവകയിൽ പുതുവസന്തമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. അരുവിത്തുറ ഇടവകയുടെ നവീകരണത്തിനായി മുന്നോട്ടുവച്ചിരിക്കുന്ന സാമൂഹിക, ആദ്ധ്യാത്മിക, സാംസ്കാരിക പദ്ധതിയായ സഹദാ കർമ്മ പരിപാടികളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുക യായിരുന്നു മാർ മാത്യൂ അറയ്ക്കൽ. സഹദാ കർമ്മ പരിപാടികൾ മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടു മണിക്കുള്ള വി.കുർബാനയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടനം. സഹദാ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും 200 ഓളം പരിപാടികളാണ് സംഘടിപ്പിച്ചത്
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, അസി. വികാരിമാരായ ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, ഫാ. പോൾ നടുവിലേടം, ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, ജയ്സൺ കൊട്ടുകാപ്പള്ളി കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മുൻ എം.എൽ.എ. ശ്രീ. പി.സി. ജോർജ് സന്നിഹിതനായിരുന്നു.
0 Comments