Latest News
Loading...

അനുഗ്രഹമാരി ചൊരിഞ്ഞ് രാത്രി പ്രദിക്ഷണം


അരുവിത്തുറ പള്ളിയിലെ പ്രധാന തിരുനാളിന് തലേദിവസം വി.ഗീവര്‍ഗീസ് സഹദായുടെ രൂപവും സംവഹിച്ച് നടത്തിയ പ്രദിക്ഷണത്തില്‍ പങ്കാളികളായി ആയിരങ്ങള്‍. ഇടവക സമൂഹവും മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ വിശ്വാസികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് കുരിശടി ചുറ്റി നടന്ന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നത്. മാര്‍ ജോസഫ് പെരുംതോട്ടത്തിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയ്ക്ക് ശേഷമായിരുന്നു പ്രദിക്ഷണം. 


. പ്രദിക്ഷണത്തിനിടെ ആകാശത്ത് അപ്രതീക്ഷിത വെടിക്കെട്ട്. പള്ളിയുടെ കീഴില്‍ നടത്തിയിരുന്ന വെടിക്കെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. വെടിക്കെട്ടിന്റെ വെള്ളിവെളിച്ചം പ്രതീക്ഷിക്കാതെ എത്തിയ വിശ്വാസ സഹസ്രങ്ങള്‍ക്ക് വെടിക്കെട്ട് പഴയകാല ഓര്‍മകളെ അനുസ്മരിപ്പിക്കുന്നതായി. 


.രാത്രി 7 മണിയോടെ വല്യച്ചന്റെ തിരുസ്വരൂപം പ്രദിക്ഷണമായി പള്ളിമുറ്റത്തുകൂടി കുരിശടിയില്‍ എത്തിയപ്പോഴായിരുന്നു വെടിക്കെട്ട്. പള്ളി വെടിക്കെട്ട് നടത്തുന്നതില്‍ നിന്നും പിന്‍മാറിയെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് ലൈസന്‍സ് എടുത്ത് വെടിക്കെട്ട് നടത്തുന്നതിന് തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 




മുന്‍കാലങ്ങളില്‍ അരുവിത്തുറ തിരുന്നാളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന വെടിക്കെട്ട് കൂടാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു. വെടിക്കെട്ട് ഇല്ലാതെ തിരുനാളിന് ഒരു കൊഴുപ്പില്ലെന്നാണ് പലരുടെയും അഭിപ്രായം. അത്‌കൊണ്ട്തന്നെ ഇന്ന് ഒരുമണിക്കൂറോളം നീണ്ട വെടിക്കെട്ടിന് പിന്നില്‍ ആരെന്നത് വ്യക്തമായില്ലെങ്കിലും സംഭവം ആവേശമായി എന്നാണ് വെടിക്കെട്ട് പ്രേമികള്‍ക്ക് പറയാനുണ്ടായിരുന്നത്. 

രാത്രി പ്രദിക്ഷണം വീഡിയോ കാണാം : Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments