Latest News
Loading...

കൂറ്റന്‍ വാകമരം അപകടഭീഷണി

അംഗന്‍വാടിയോട് ചേര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ വാകമരം അപകട ഭീഷണിയായതോടെ അംഗന്‍വാടിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ മുറിയിലേയ്ക്ക് മാറ്റി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയാണ് അപകടഭീഷണിയെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തിയത്. ഇതോടെ 15-ഓളം കുട്ടികളുടെ പഠനവും പ്രതിസന്ധിയിലായി. 

.തെക്കേക്കര പഞ്ചായത്തിലെ നാല്പതാം നമ്പര്‍ അംഗന്‍വാടി റോഡിന് സംരക്ഷണഭിത്തിയ്ക്ക് താഴ്ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്. സിഎസ്ഐ പള്ളി വിട്ടുനല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. അന്നുമുതല്‍ രക്ഷിതാക്കളുടെ മനസിലെ ആശങ്കയാണ് റോഡരികിലെ വാകമരം. മഴക്കാലത്ത് ഭയത്തോടെയാണ് കുട്ടികളെ മാതാപിതാക്കള്‍ നഴ്സറിയില്‍ അയയ്ക്കുന്നത്. 


.മരംവെട്ടിമാറ്റണമെന്ന് ഒരു രക്ഷകര്‍ത്താവ് ബാലാവകാശ കമ്മീഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇവിടെ ക്ലാസ് നടത്തുന്നത് അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം അധികൃതര്‍ നിര്‍ദേശം നല്കിയത്. എന്നാല്‍ 3 കിലോമീറ്ററിലധികം അകലെയുള്ള അംഗന്‍വാടിയുമായി ക്ലബ്ബ് ചെയ്യണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന് വാര്‍ഡ് മെംബര്‍ ആനിയമ്മ സണ്ണി പറഞ്ഞു. 

വീഡിയോ കാണാം: Facebook 
.കൈപ്പള്ളിയിലുള്ള അംഗന്‍വാടിയിലേയ്ക്ക് മാറ്റണമെന്ന നിര്‍ദേശം ബുദ്ധിമുട്ടേറിയതാണെന്ന് രക്ഷിതാക്കളും പറയുന്നു. യാത്രാസൗകര്യം കുറഞ്ഞ മേഖലയില്‍ ഇത്രയും ദൂരം കുഞ്ഞുങ്ങളുമായി ദിവസവും സഞ്ചരിക്കുക പ്രയാസമേറിയതാണ്. മരം വേഗത്തില്‍ വെട്ടിമാറ്റി അംഗന്‍വാടി പ്രവര്‍ത്തനം തുടരുകയാണ് പോംവഴി. മരം വെട്ടാനുള്ള നടപടികള്‍ വൈകിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി


.വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ക്ലാസ് അവസാനിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് അംഗത്തിന്റെ വസതിയിലെ ഒരു മുറിയില്‍ താല്‍ക്കാലികമായി ക്ലാസ് നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്. 

പിഡബ്ല്യുഡി നിശ്ചയിക്കുന്ന തുകയ്ക്ക് ലേലം കൊള്ളാന്‍ ആളെ ലഭിക്കാതെ വന്നാല്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് മരം വെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 13ന് തടി ലേലം വീണ്ടും നടക്കും. അന്ന് ലേലം പരാജയപ്പെട്ടാല്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് തടി വെട്ടുമെന്നും വാര്‍ഡ് മെംബര്‍ ആനിയമ്മ സണ്ണി പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments