Latest News
Loading...

ഇടമല അംഗൻവാടിയുടെ ഭീഷണിയായിരുന്ന മരം വെട്ടിമാറ്റി

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ഉള്ള നാൽപ്പതാം നമ്പർ അംഗൻവാടിയ്ക്ക് ഭീഷണിയായി നിലനിന്നിരുന്ന കൂറ്റൻ വാകമരം വെട്ടിമാറ്റി. ഞായറാഴ്ച ആരംഭിച്ച മരം വെട്ട് ജോലികൾ ചൊവ്വാഴ്ചയാണ് പൂർത്തിയായത്. അംഗൻവാടി കെട്ടിടത്തിന് മുകളിൽ നിന്നിരുന്ന മരം നിലം പതിച്ചതോടെ രക്ഷിതാക്കളുടെ മനസ്സിലെ ആശങ്കയും ഒഴിവായി. 


.അതേസമയം മരം വെട്ടിയതിന് പിന്നാലെ ആരാണ് മരം വെട്ടിച്ചതെന്ന അവകാശവാദവും ശക്തമായിട്ടുണ്ട്. മരം വെട്ടി വീഴ്ത്തിയതിന് പിന്നാലെ മരം വെട്ടുന്നതിന് ഇടപെടലുകൾ നടത്തിയ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്ന രീതിയിൽ പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാൽ വാർഡ് മെമ്പറായ താനാണ് ഓഫീസുകൾ കയറിയിറങ്ങി ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചതെന്ന് വാർഡ് മെമ്പറായ ആനിയമ്മ സണ്ണി പറയുന്നു. ശനിയാഴ്ച ചേർന്ന താലൂക്ക് വികസന സമിതി യോഗം മരം വെട്ടി 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. അന്ന് ഉച്ചയോടെയാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്. എംഎൽഎ എത്തിയപ്പോൾ വാർഡ് മെമ്പർ അദ്ദേഹത്തെ കാണാൻ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.

.രക്ഷിതാവും പ്രദേശവാസിയുമായ സെബിൻ ജോസഫ് ആണ് മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. അപകടാവസ്ഥ ബോധ്യപ്പെട്ട കമ്മീഷൻ ICDS ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. മനോരമ ദിനപത്രം സംഘടിപ്പിച്ച ചർച്ച പരിപാടിയിൽ വാർഡ് മെമ്പർ ഈ വിഷയം ഉന്നയിക്കുകയും ഇത് വാർത്തയാവുകയും ചെയ്തു. ഇതിനിടെ അംഗൻവാടിയുടെ പ്രവർത്തനം ഇവിടെ നിന്നും മാറ്റാനുള്ള നിർദ്ദേശവും വന്നു. ഈ വാർത്ത ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ പീറ്റർ പന്തലാനിയാണ് വിഷയം താലൂക്ക് സമിതിയിൽ ഉന്നയിച്ചത്. 


.മരം വെട്ടി മാറ്റുന്നതിനായി പിന്നിൽ പ്രവർത്തിച്ചത് ആരാണെങ്കിലും കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായിരുന്ന മരം ഒഴിവായതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കൾ . ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയപരമായ നേട്ടത്തിന് ശ്രമിക്കുന്നതിനു പകരം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നാണ് പൊതുപ്രവർത്തകരോട് വോട്ടർമാർക്ക് പറയാനുള്ളത്. 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments