Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിക്ക് അംഗീകാരമായി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,57,86,123 രൂപ അടങ്കൽ തുക വരുന്ന 120 പ്രോജക്റ്റുകൾക്കാണ് അംഗീകാരം നൽകിയത്. ഉത്പാദന മേഖലക്ക് 47,33,275 രൂപയും സേവന മേഖലക്ക് 3,39,20,336 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,54,68,512 രൂപയുടെയും പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി 25,50,640 രൂപ വകയിരുത്തിയിരിക്കുന്നു. 
.ആരോഗ്യ മേഖലയിൽ പാലിയേറ്റീവ് കെയർ, അതിദരിദ്രർക്ക് മൈക്രോപ്ലാൻ, ആർദ്രം, ആയുർവേദം-ഹോമിയോ- പി.എച്ച്.സി മരുന്നു വാങ്ങൽ, വാതിൽപ്പടി സേവനം, സമഗ്ര ആരോഗ്യം തുടങ്ങിയവയാണ് പദ്ധതികൾ. അങ്കണവാടി പോഷകാഹാരം, അങ്കണവാടി ഹോണറേറിയം, ജാഗ്രത സമിതി, ഭിന്നശേഷി സ്കോളർഷിപ്പ്, ഭിന്നശേഷി കലോത്സവം, വയോജനങ്ങൾക്ക് കട്ടിൽ തുടങ്ങിയ പദ്ധതികളും പട്ടികജാതി പട്ടികവർഗ്ഗ ഉപ പദ്ധതി പ്രകാരം1,16,64,000 രൂപയുടെ 10 പദ്ധതികളും ഉണ്ട്. 34 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1,25,23,992 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 

വിവിധ സ്ഥാപനങ്ങളുടെ മെയിന്റനൻസിന് 32,03,000 രൂപയുടെയും ശുചിത്വം - കുടിവെള്ളം മേഖലയിൽ കിണറുകളുടെ നവീകരണം, പൊതു കുടിവെള്ള പദ്ധതികൾ, ഹരിത ചെക്ക് പോസ്റ്റ്, ബയോബിൻ, സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം, ശൗചാലയ നവീകരണം, പൊതു കുളങ്ങൾ കിണറുകൾ എന്നിവയുടെ അറ്റകുറ്റപ്പണി, ടേക്ക് എ ബ്രേക്ക്, ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ, കുടിവെള്ള ടാങ്കുകൾ, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, അതിദരിദ്രർക്ക് ഭക്ഷണ കിറ്റ് -വീട് വാസയോഗ്യമാക്കൽ, ആശ്രയ പദ്ധതി തുടങ്ങിയ പദ്ധതികളുമാണുള്ളത്. ഏപ്രിൽ ആദ്യം തന്നെ പദ്ധതി നിർവഹണം ആരംഭിക്കുമെന്നും നടപ്പു വർഷം 100% പദ്ധതി തുകയും ചെലവഴിക്കുമെന്നും പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments