Latest News
Loading...

തീക്കോയി സഹകരണ ബാങ്ക് മാണി വിഭാഗം നൽകിയ അവിശ്വാസം പരാജയപ്പെട്ടു

തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്,വൈസ് പ്രസിഡൻറ് എന്നിവർക്കെതിരെ മാണി വിഭാഗം അംഗങ്ങൾ നൽകിയ അവിശ്വാസം പരാജയപ്പെട്ടു.

        ഫെബ്രുവരി 21-നാണ് ബാങ്ക് ഭരണസമിതിയിലെ മാണി വിഭാഗം അംഗങ്ങളായ അഞ്ചുപേർ ചേർന്ന് സഹകരണ ജോയിൻറ് രജിസ്ട്രാർക്ക് അവിശ്വാസ നോട്ടീസ് നൽകിയത്.

         പതിമൂന്നംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 7 അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്.എന്നാൽ അവിശ്വാസ നോട്ടീസ് നൽകുന്നതിന് മുമ്പ് തന്നെ ഫെബ്രുവരി 20-ന് യു.ഡി.എഫ് ധാരണ അനുസരിച്ച് ബാങ്ക് പ്രസിഡൻറ് എം ഐ ബേബി മുത്തനാട്ട് രാജി വെച്ചിരുന്നു.

          തുടർന്ന് പ്രസിഡൻറ്ന്റെ രാജി അംഗീകരിക്കുന്നതിന് വേണ്ടി ഫെബ്രുവരി 23-ന് നടന്ന അടിയന്തര കമ്മിറ്റിയിൽ ഏകഖണ്ഠമായി രാജി അംഗീകരിക്കുകയും വൈസ് പ്രസിഡണ്ട് പയസ് കവളംമാക്കലിന് പ്രസിഡൻറ്ന്റെ ചുമതല 13 അംഗഭരണ സമിതിയുടെ പൂർണ്ണ പിന്തുണയോടെ ഏൽപ്പിക്കുകയും ചെയ്തു.

           വൈസ് പ്രസിഡൻറ്ന് എതിരെ അവിശ്വാസം നൽകിയ മാണി വിഭാഗം അംഗങ്ങൾ തന്നെയാണ് വൈസ് പ്രസിഡണ്ടിന് വിശ്വാസവും രേഖപ്പെടുത്തിയത്. ഇവർ തന്നെയാണ് വൈസ് പ്രസിഡൻറ്ന് എതിരെ അവിശ്വാസം രേഖപ്പെടുത്തുവാൻ ഇന്ന് ഹാജരായത്.എന്നാൽ യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ ഹാജരാകത്തതിനാൽ കോറം തികയാതെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
      
.തീക്കോയി സഹകരണ ബാങ്കിനെ രാഷ്ട്രീയപ്രേരിതമായി തകർക്കുവാൻ മാണി വിഭാഗം നടത്തുന്ന ഗൂഡ ശ്രമമാണ് ഈ അവിശ്വാസത്തിലൂടെ പരാജയപ്പെട്ടത്.നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിലെ സഹകാരികളോടുള്ള വെല്ലുവിളിയാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങളായ എം ഐ ബേബി മുത്തനാട്ട്,പയസ് കവളംമാക്കൽ,റ്റിഡി ജോർജ് തയ്യിൽ,ജെസ്സി തോമസ് തട്ടാംപറമ്പിൽ,മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്,ടി എസ് റെജി തുണ്ടയിൽ, സിറിൾ റോയി താഴത്തുപറമ്പിൽ എന്നിവർ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments